COVID 19Latest NewsNewsOmanGulf

ഒമാനില്‍ ഇന്ന് 633 പേര്‍ക്ക് കോവിഡ്

മസ്‌കത്ത്: ഒമാനില്‍ ഇന്ന് 633 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 72 മണിക്കൂറിലെ കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്. കൊറോണ വൈറസ് രോഗം ബാധിച്ച് രാജ്യത്ത് പുതിയതായി രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 72 മണിക്കൂറിനിടെ 432 പേര്‍ കൂടി രോഗമുക്തരായി.

രാജ്യത്ത് ഇതുവരെ 1,35,674 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,27,698 പേരും രോഗമുക്തരായിട്ടുണ്ട്. 1534 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിലെ കണക്കുകള്‍ പ്രകാരം രോഗമുക്തി നിരക്ക് 94.2 ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button