NattuvarthaLatest NewsNews

ടിപ്പറിൽ കുരുങ്ങിയ ഡ്രൈവറിനെ അഗ്നിരക്ഷാ സേന രക്ഷിച്ചു

കടയ്ക്കൽ; സീഡ് ഫാം ജംക്‌ഷനിൽ ടോറസിന് പിന്നിൽ ഇടിച്ച ടിപ്പറിൽ കുരുങ്ങിയ ഡ്രൈവർ തോട്ടയ്ക്കാട് സ്വദേശി അജീഷിനെ (40) അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പരുക്കേറ്റ് അജീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് 3.15ന് കടയ്ക്കലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായിരിക്കുന്നത്. കട്ടർ ഉപയോഗിച്ച് ടിപ്പറിന്റെ ഭാഗങ്ങൾ കട്ട് ചെയ്താണ് ഡ്രൈവറെ പുറത്തെടുക്കുകയുണ്ടായത്.

അഗ്നിരക്ഷാ സേന അസി. സ്റ്റേഷൻ ഓഫിസർ എ.കെ. രാജേന്ദ്രൻ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ ടി. വിനോദ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി. ബൈജു, ജെ. നിഷാൽ, ബി.എസ്. ലിജു ഓഫിസർമാരായ എസ്. ശ്യാംകുമാർ, വി.ആർ. അഭിലാഷ്, എം. അരവിന്ദൻ, എസ്. വിനീത്, എസ്. ദീപക്, ടി. ഷിബു എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button