KeralaLatest NewsNews

‘നല്ല വലിപ്പമുള്ള കാപ്പൻ, ആനയെ പോലെ വരുന്നു’; വേദിയെ ചിരിപ്പിച്ച് കുഞ്ഞാലിക്കുട്ടി

ഐശ്വര്യ കേരള യാത്രയില്‍ മാണി സി. കാപ്പന് സ്വീകരണം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

തലയെടുപ്പുള്ള ഒരാനയെപ്പോലെ, പതിനായിരങ്ങളേ‍യും കൂട്ടി മാണി സി. കാപ്പന്‍ യു.ഡി.എഫിലേക്ക് വരികയാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മാണി സി. കാപ്പന് സ്വീകരണം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നല്ല വലിപ്പമുള്ള കാപ്പന്‍, നല്ല ചന്തത്തോടെ, തലയെടുപ്പുള്ള ഒരാനയെപ്പോലെ പതിനായിരക്കണക്കിന് ആളുകളെയും കൂട്ടി, പാലായിലെ ജനങ്ങളെയും കൂട്ടി ഈ വേദിയിലേക്ക് വന്നിരിക്കുന്നു. ഇത് വിജയത്തിന്റെ നാന്ദിയാണ്. യാതൊരു സംശയവുമില്ല’. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Also read:പാലാ എന്ന വത്തിക്കാനിലെ പോപ്പ് താൻ; എൽ.ഡി.എഫിന് ഇനി കഷ്ടകാലം; മാണി സി കാപ്പൻ

കാപ്പന്റെ വരവിനോട് അനുബന്ധിച്ച്‌ വന്‍ സ്വീകരണമാണ് പാലായില്‍ ഒരുക്കിയിരുന്നത്. പുതിയ പാര്‍ട്ടി രൂപീകരിച്ച്‌ യു.ഡി.എഫിന്‍റെ ഭാഗമാകുമെന്ന് കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കാപ്പന്‍​ പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കാപ്പന്‍ കോണ്‍ഗ്രസുകാരനായി യു.ഡി.എഫിലേക്ക്​ വരാനാണ്​ താല്‍പര്യമെന്ന്​ അദ്ദേഹം പറഞ്ഞു. യു.ഡി.എഫില്‍ ഘടകകക്ഷിയായാണ്​ ചേരുന്നതെന്നും പാര്‍ട്ടി പ്രഖ്യാപനം നാളെയുണ്ടാകുമെന്നും കാപ്പന്‍ പ്രഖ്യാപിച്ചതിന്​ പിന്നാലെയായിരുന്നു മുല്ലപ്പള്ളിയുടെ ​പ്രതികരണം.

അതേസമയം, കാപ്പൻ എങ്ങനെ വന്നാലും സ്വീകരിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. മാണി സി.കാപ്പന്‍ മുന്നണിയിലെത്തിയത്​ യു.ഡി.എഫിന്‍റെ രാഷ്​ട്രീയ വിജയമാണെന്നും അദ്ദേഹം പാലയില്‍ തന്നെ മത്സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കാപ്പൻ്റെ രാജി സംബന്ധിച്ച് എല്‍.ഡി.എഫിന്​ ധാര്‍മികത പറയാന്‍ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button