Latest NewsIndia

ഇനി മുതൽ ബംഗാളിലും ചർച്ചയുമായി അർണാബ് , റിപ്പബ്ലിക് ബംഗ്ല ചാനൽ നാളെ മുതൽ സംപ്രേക്ഷണം ആരംഭിക്കും

ട്വിറ്ററിലൂടെയാണ് ചാനല്‍ ബംഗാളി വാര്‍ത്താചാനലിന്റെ ഔദ്യോഗിക തുടക്കത്തെക്കുറിച്ച്‌ പ്രഖ്യാപനം നടത്തിയത്.

ന്യൂഡല്‍ഹി: ബംഗാളില്‍ പ്രാദേശിക ചാനല്‍ തുടങ്ങാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി റിപ്പബ്ലിക് മീഡിയ നെറ്റ്‌വർക്ക്. ഹിന്ദിയിലും ഇംഗ്ലീഷിലും ഏറ്റവുമധികം പ്രേക്ഷകരുള്ള ചാനൽ നെറ്റ്‌വർക്ക് ആണ് റിപ്പബ്ലിക്കിന്റേത്. മാര്‍ച്ച്‌ ഏഴിന് രാവിലെ എട്ടുമുതല്‍ ‘റിപ്പബ്ലിക് ബംഗ്ല’ സംപ്രേഷണം ആരംഭിക്കും. ട്വിറ്ററിലൂടെയാണ് ചാനല്‍ ബംഗാളി വാര്‍ത്താചാനലിന്റെ ഔദ്യോഗിക തുടക്കത്തെക്കുറിച്ച്‌ പ്രഖ്യാപനം നടത്തിയത്.

പുതിയതായി വരുന്ന ബംഗാളി ചാനലില്‍ ‘ജബാബ് ചെയ് ബംഗ്ല’ എന്ന സംവാദ പരിപാടിയുടെ അവതാരകനായി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ഉണ്ടാകും. അര്‍ണബിന്റെ സംവാദത്തോടെയായിരിക്കും ചാനലിന് തുടക്കമിടുക. ഇക്കാര്യമറിച്ചുകൊണ്ട് അര്‍ണബ് പറഞ്ഞതിങ്ങനെ:

‘ബംഗാളിലാണ് ഞാന്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. മാധ്യമപ്രവര്‍ത്തകനായി 25 പൂര്‍ത്തിയാക്കുമ്പോള്‍ എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷവും നന്ദിയുമുണ്ട് ‘.

നിയസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിലേക്ക് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ചാനലിന്റെ തുടക്കമെന്നതും ശ്രദ്ധേയമാണ്. അസംബ്ലി തെരഞ്ഞെടുപ്പിന് മുന്‍പായുള്ള ചാനലിന്റെ വരവ് നിര്‍ണായക രാഷ്ട്രീയമാറ്റങ്ങള്‍ക്കും ഇടയാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button