മുംബൈ : കുറഞ്ഞ നിരക്കിൽ കോവിഡ് പരിശോധനയ്ക്ക് തുടക്കമിട്ട് വിമാന കമ്പനിയായ സ്പൈസ് ജെറ്റ്. ആരോഗ്യ കമ്പനിയായ സ്പൈസ് ഹെൽത്ത് മുഖേനയാണ് സ്പൈസ് ജെറ്റ് കുറഞ്ഞ നിരത്തിൽ ആർടി-പിസിആർ പരിശോധന ലഭ്യമാക്കിയിരിക്കുന്നത്. 500 രൂപാ നിരക്കിലാണ് ആർടി- പിസിആർ പരിശോധനകൾ കമ്പനി ലഭ്യമാക്കിയിരിക്കുന്നത്.
Read Also : കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ വില വീണ്ടും കുറച്ച് കേന്ദ്രസർക്കാർ
മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ പൊതുജനങ്ങൾക്കാണ് കുറഞ്ഞ നിരക്കിൽ കൊറോണ പരിശോധന നൽകുന്നത്. വീടുകളിൽ നേരിട്ടെത്തി സ്രവം ശേഖരിച്ചതിന് ശേഷമാകും പരിശോധന. ഇതിന് പുറമേ ആവശ്യക്കാർക്ക് www.spicehealth.com എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാനും അവസരമുണ്ട്. ബുക്ക് ചെയ്യുന്നവരെ സ്പൈസ് ഹെൽത്ത് മൊബൈൽ ലാബിൽ പരിശോധിക്കും. സ്പൈസ് ജെറ്റ് യാത്രക്കാർക്കും ഈ സൗകര്യം ലഭ്യമാണ്.
Post Your Comments