KeralaLatest NewsNewsIndia

‘കോവിഡ് പ്രവർത്തനങ്ങൾക്ക് ഇത്തവണ സമാധാനത്തിനുള്ള നോബൽ സമ്മാനം മോദിക്ക് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു’; കുറിപ്പ്

അന്താരാഷ്ട്ര നേതാവായി മോദി വളർന്നു

‘കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മോദി സാബിന് ഇത്തവണത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയില്ലെങ്കിലേ എനിക്കത്ഭുതമുള്ളു’.- ജിനു തോമസ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിവ. അന്താരാഷ്ട്ര നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി വളരുന്ന കാഴ്ചയാണ് കണ്ടുവരുന്നതെന്ന് ജിനു പോസ്റ്റിൽ പറയുന്നു. കോവിഡ് ട്രമ്പിനെ കടപുഴക്കിയപ്പോൾ മോദി വാക്സിൻ ജിയോ പൊളിറ്റിക്സിലൂടെയും ചൈനാ സ്റ്റാൻഡിലൂടെയും നിശബ്ദമായി ലോകത്ത് പടർന്നു പന്തലിക്കുകയാണെന്ന ശക്തമായ നിരിക്ഷണമാണ് ജിനു പങ്കുവെയ്ക്കുന്നത്. ജിനു ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലെ പ്രസക്തഭാഗങ്ങൾ:

കോവിഡാനന്തര ലോകത്ത് മോദി സാബ് അന്താരാഷ്ട്ര നേതാവായി വളരുന്ന കാഴ്ച നിഷേധിക്കാനാവില്ല. കോവിഡ് ട്രമ്പിനെ കടപുഴക്കിയപ്പോൾ മോദി വാക്സിൻ ജിയോ പൊളിറ്റിക്സിലൂടെയും ചൈനാ സ്റ്റാൻഡിലൂടെയും നിശബ്ദമായി ലോകമാസകലം പടർന്നു വളരുകയായിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മോദി സാബിന് ഇത്തവണത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം കിട്ടിയില്ലെങ്കിലേ എനിക്കത്ഭുതമുള്ളു.

Also Read:വിശുദ്ധഗ്രന്ഥത്തെ കുറിച്ച് വിവാദ പരാമർശവുമായി ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്യിദ് വസീം റിസ്വി സുപ്രീംകോടതിയിൽ

വിളവെടുപ്പിനു ശേഷം കർഷകരുടെ അക്കൗണ്ടുകളിൽ മുമ്പത്തേക്കാളധികം വരുമാനമെത്തി തുടങ്ങിക്കഴിയുമ്പോൾ കർഷക സമരം സ്വയം എരിഞ്ഞടങ്ങുന്നതു നമുക്ക് കാത്തിരുന്നു കാണാം. അപ്പോഴേക്കും അടുത്ത നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് ഇവരെ വീണ്ടും തെരുവിലേക്ക് സാബ് വീണ്ടും വിളിച്ചു വരുത്തും. സമരക്കാരെ അടുത്ത അഞ്ചു വർഷക്കാലവും തെരുവിൽ തന്നെ കിടത്താനായി ഒന്നൊന്നായി നിയമങ്ങൾ പാർലമെൻ്റിൽ പാസാക്കിക്കൊണ്ടേയിരിക്കും. ഈ നിയമനിർമ്മാണങ്ങളുടെയും മോദി ഇമേജ് ബിൽഡപ്പിൻ്റെയും ഏറ്റവും വലിയ ഗുണഭോക്താവ് ഉത്തർപ്രദേശ് തന്നെയാവും.

https://www.facebook.com/jinu.thomas.12/posts/3843500535704769

shortlink

Related Articles

Post Your Comments

Related Articles


Back to top button