KeralaLatest NewsNews

മുഖ്യമന്ത്രി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു, ധര്‍മ്മടത്ത് പ്രബലനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതെ യു.ഡി.എഫ്

കണ്ണൂര്‍: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എല്‍.ഡി.എഫ് നേതാക്കള്‍ക്കൊപ്പമെത്തിയാണ് മുഖ്യമന്ത്രി ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്നതിനുളള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, ധര്‍മ്മടം മണ്ഡലം പ്രതിനിധി പി ബാലന്‍, സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം മൂന്ന് സെറ്റ് പത്രികകള്‍ ആണ് വരണാധികാരിയായ അസിസ്റ്റന്റ് ഡെവലപ്മെന്റ് ഓഫീസറായ ബെവിന്‍ ജോണ്‍ വര്‍ഗീസിന് മുന്നില്‍ സമര്‍പ്പിച്ചത്. കോവിഡ് മാനദണ്ഡം പാലിച്ചാണ് മുഖ്യമന്ത്രി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്.

Read Also : എല്ലാവരുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാകില്ല ; ലതികാ സുഭാഷിന്റെ പ്രതികരണം വേദനാജനകമെന്ന് മുല്ലപ്പള്ളി

2016ല്‍ ധര്‍മ്മടത്ത് മത്സരിച്ച പിണറായി 36905 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. മമ്പറം ദിവാകരന്‍ ആയിരുന്നു പിണറായിയുടെ എതിരാളി. മമ്പറം ദിവാകരന് 50424 വോട്ട് ലഭിച്ചപ്പോള്‍ പിണറായി വിജയന് 87329 വോട്ട് ലഭിച്ചു. ഇത്തവണ പിണറായിക്ക് എതിരെ മത്സരിക്കാനില്ലെന്ന് മമ്പറം ദിവാകരന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയില്‍ നിന്ന് സി.കെ.പത്മനാഭന്‍ ആണ് ധര്‍മ്മടത്ത് പിണറായിക്കെതിരെ മത്സരിക്കുന്നത്.

അതേസമയം യു.ഡി.എഫ് ഇതുവരെ ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ല. പിണറായിക്ക് ശക്തമായ മത്സരം നല്‍കാന്‍ സാധിക്കുന്ന സ്ഥാനാര്‍ത്ഥി തന്നെ വേണം ധര്‍മ്മടത്ത് എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button