അഹമ്മദാബാദ്: ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത മഹ്മൂദിനെ മൗലാനയെ മഹത്വപ്പെടുത്തി വിവാദ യൂ ട്യൂബർ ഇർഷാദ് റഷീദ്. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തെ ആക്രമിച്ച് കൊള്ളയടിച്ചതിന് മഹ്മൂദ് ഗസ്നവി ഉൾപ്പെടെയുള്ള ഇസ്ലാമിക അധിനിവേശക്കാരെ പ്രശംസിക്കുന്ന വീഡിയോ ഇർഷാദ് പോസ്റ്റ് ചെയ്തത്. സംഭവം വൈറലായതോടെ, ഇയാൾക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുത്തു.
Also Read:മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഡക്ക്; രാഹുലിനെ പിന്തുണച്ച് കോഹ്ലി
മതവികാരം വ്രണപ്പെട്ടുവെന്ന നിരവധി പേരുടെ പരാതിയെ തുടർന്ന് ഗുജറാത്ത് പൊലീസ് കേസെടുത്തതോടെ, സംഭവം കൈവിട്ട് പോകുമെന്ന് മനസിലാക്കിയ ഇർഷാദ് തുടർന്ന് മാപ്പ് അപേക്ഷയുമായി രംഗത്തെത്തി. ഇന്ത്യക്കാരുടെയോ ഗുജറാത്തി സഹോദരന്മാരുടെയോ മതവികാരത്തെ വ്രണപ്പെടുത്തുകയോ ഹിന്ദു ആരാധനാലയത്തെ അപമാനിക്കുകയോ ചെയ്യുക എന്നതായിരുന്നില്ല തൻ്റെ ഉദ്ദേശമെന്ന് റഷീദ് രണ്ടാമതിട്ട വീഡിയോയിൽ പറഞ്ഞു. വീഡിയോക്ക് പിന്നിലെ തന്റെ ഉദ്ദേശ്യം ഹിന്ദു ക്ഷേത്രത്തെ പ്രശംസിക്കുക മാത്രമായിരുന്നുവെന്നാണ് ഇയാളുടെ ന്യായീകരണം.
വിവാദമായ ആദ്യ വീഡിയോയിൽ സ്വന്തം സമുദായത്തിൽപ്പെട്ട മറ്റുള്ളവരോട് അവരുടെ “മഹത്തായ ചരിത്ര”ത്തെക്കുറിച്ച് വായിക്കാനും ഇർഷാദ് ആവശ്യപ്പെടുന്നുണ്ട്. താൻ കുറച്ചുനാൾ മുമ്പ് സോമനാഥ് ക്ഷേത്രത്തിൽ പോയിട്ടുണ്ടെന്ന് പറയുന്ന ഇർഷാദ് മുസ്ലീങ്ങൾ അവരുടെ “വിശിഷ്ട ചരിത്രം” മറക്കരുതെന്നും ഓർമ്മിപ്പിക്കുന്നു. ഇതാണ് വിവാദമായത്.
Post Your Comments