KeralaLatest NewsNews

മത്സരിച്ചിടത്തെല്ലാം വോട്ട് ഇരട്ടിയാക്കി ബി.ജെ.പിയില്‍ താരമായി ശോഭ സുരേന്ദ്രന്‍, കഴക്കൂട്ടത്ത് ഇനി മത്സരം തീപാറും

കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രമായ നേമത്തിനൊപ്പം കഴക്കൂട്ടം മണ്ഡലവും. ഒടുവില്‍ ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായതോടെ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്. എവിടെ മത്സരിച്ചാലും ബി.ജെ.പി പ്രതീക്ഷിക്കുന്നതിന്റെ മൂന്നിരട്ടി വോട്ട് കൂട്ടുന്ന നേതാവാണ് ശോഭാ സുരേന്ദ്രന്‍. ആറ്റിങ്ങല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇത് തെളിഞ്ഞതാണ്. ജയിച്ചില്ലെങ്കിലും വലിയ വോട്ട് വിഹിതമാണ് ശോഭാ സുരേന്ദ്രന്‍ നേടിയത്. വലിയ ബഹളമോ പണക്കൊഴുപ്പോ ഇല്ലാതെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് നടത്തിയ വോട്ട് പിടിത്തം. ഇതാണ് ഇനി കഴക്കൂട്ടത്ത് ത്രികോണ പോരിന് ചൂടു കൂട്ടുന്നത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ നേരിടാന്‍ ശോഭാ സുരേന്ദ്രന്‍ എത്തുന്നു. ഇതോടെ ഈ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനും കടകംപള്ളി സുരേന്ദ്രനും തമ്മിലെ പോരായി മാറുകയാണ് കഴക്കൂട്ടം.

Read Also : സിപിഎം ആര്‍എസ്എസിനെയും ബിജെപിയെയും എതിര്‍ക്കുന്ന പാര്‍ട്ടി ; ബാലശങ്കറിന്റെ ആരോപണത്തില്‍ പ്രതികരണവുമായി പി സി ചാക്കോ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയും പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനും ശേഷം ഏറ്റവും കൂടുതല്‍ വോട്ട് അധികമായി നേടിയ ബി.ജെ.പി നേതാവായിരുന്നു ശോഭാ സുരേന്ദ്രന്‍.

ശോഭ സുരേന്ദ്രന്റെ കുട്ടിക്കാലം ഏറെ ബുദ്ധിമുട്ടുകള്‍  നിറഞ്ഞതായിരുന്നു. കഞ്ഞിമാത്രം കുടിച്ച് അരവയര്‍ നിറച്ചിരുന്ന കാലം. പ്രാരാബ്ദങ്ങളോട് പടപൊരുതിയായിരുന്നു അവര്‍ ജീവിതത്തില്‍ ജയിച്ച് കയറിയത്. അച്ഛന്‍ മരിച്ചതോടെ എട്ടാം ക്ലാസിലെത്തിയപ്പോള്‍ ദുരിതം പുതിയ തലത്തിലെത്തി. ഇതിനിടെയിലും പഠനത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലുമെല്ലാം സജീവമായി. ബാലഗോകുലത്തിലൂടെ ആര്‍.എസ്.എസിലെത്തി ബി.ജെ.പിയിലേക്ക് എത്തിപ്പെടുകയായിരുന്നു.

പഠിക്കുമ്പോള്‍ വക്കീലാകാനായിരുന്നു ശോഭയുടെ ആഗ്രഹം. വടക്കാഞ്ചേരിയില്‍ കൃഷി ഉപജീവനമാക്കിയ കുടുംബത്തിലെ ഇളയ കുട്ടിയായിട്ടാണ് ശോഭയുടെ ജനനം. എട്ടില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. ആറ് മക്കള്‍ അമ്മ കല്യാണിയുടെ ചുമതലയായി. പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട അമ്മയാണ് ശോഭയ്ക്ക് റോള്‍ മോഡല്‍. 2014 ലെ തെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിച്ച് രണ്ടാംസ്ഥാനം നേടിയ മികവുമായാണ് ശോഭാ സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ എത്തിയത്. അതും മികച്ച വോട്ടുയര്‍ത്തലിലേക്ക് കാര്യങ്ങളെത്തിച്ചു. ഇതാണ് സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കഴക്കൂട്ടത്തേക്ക് ശോഭാ സുരേന്ദ്രന്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button