Life Style

വേനലില്‍ ആരോഗ്യം കാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

 

വേനല്‍ കടുക്കുമ്പോള്‍ സൂര്യാതപത്തിനൊപ്പം നിര്‍ജലീകരണത്തെയും കരുതിയിരിക്കണം. അമിതമായ ചൂടില്‍ വിയര്‍പ്പിലൂടെ ജലാംശവും സോഡിയം, പൊട്ടാസ്യം എന്നീ ധാതുക്കളും നഷ്ടപ്പെട്ട് കടുത്ത തളര്‍ച്ച ഉണ്ടാക്കുന്ന അവസ്ഥയാണിത്. തളര്‍ച്ചയും ക്ഷീണവും ഏറുന്നത് കുഴഞ്ഞുവീഴുന്നതിനും ഇടയാക്കിയേക്കാം. കൂടുതല്‍ നേരം വെയിലേറ്റു വീണുകിടന്നാല്‍ ജീവന്‍ നഷ്ടപ്പെടാന്‍ വരെ സാധ്യതയുണ്ട്.

യാത്രയിലോ മറ്റു തിരക്കുകളിലോ ആണെങ്കിലും ആവശ്യത്തിനു വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പോംവഴി. വെളളം കയ്യില്‍ കരുതാന്‍ മറക്കരുത്. മോരു വെള്ളം, കരിക്കന്‍ വെള്ളം, നേര്‍ത്ത പഴച്ചാറ് എന്നിവയും ആകാം.

ദിവസവും 12-15 ഗ്ലാസ് വെള്ളം കുടിക്കണം. (വൃക്ക രോഗം പോലുള്ള അസുഖ ബാധിതര്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന അളവില്‍). തണുത്ത കോളകളും മറ്റു സോഫ്റ്റ് ഡ്രിങ്കുകളും ആശ്വാസകരമായി തോന്നുമെങ്കിലും പരമാവധി ഒഴിവാക്കണം. പകരം കൂടുതല്‍ ഉപ്പോ പഞ്ചസാരയോ ചേര്‍ക്കാത്ത നാരങ്ങാവെള്ളം, ഗ്രീന്‍ ടീ എന്നിവ ധാരാളമായി കഴിക്കാം.

ചായ, കാപ്പി എന്നിവയുടെ അളവു കുറയ്ക്കണം. ഇടവേളകളില്‍ പഴച്ചാറ് ആകാം.

ചൂടില്‍ നിന്നു ശമനം നേടാന്‍ ഐസ്‌ക്രീമിനെ ആശ്രയിക്കുന്നതു നിര്‍ജലീകരണം തടയില്ലെന്നു മാത്രമല്ല, കൊഴുപ്പിന്റെ അളവു കൂട്ടുകയും ചെയ്യും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button