Latest NewsNewsFootballSports

പ്രതിരോധ നിര ശക്തിപ്പെടുത്താൻ സഞ്ജീവ് സ്റ്റാലിൻ കേരള ബ്ലാസ്റ്റേഴ്സിൽ

ഇന്ത്യയിലെ എണ്ണം പറഞ്ഞ യുവതാരങ്ങളിലൊരാളായ സഞ്ജീവ് സ്റ്റാലിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. പോർച്ചുഗീസ് ലീഗിൽ കളിക്കുന്ന താരത്തിന് മൂന്ന് വർഷത്തേക്കാണ് കരാർ. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി കളിച്ച സഞ്ജീവ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തെ ശക്തിപ്പെടുത്തും. 2024 വരെയാണ് താരത്തിന്റെ കരാർ. ഇന്ത്യൻ ആരോസിലൂടെയാണ് സഞ്ജീവ് സ്റ്റാലിൻ തന്റെ പ്രഫഷണൽ കരിയർ ആരംഭിക്കുന്നത്. മൂന്ന് സീസണുകളിലായി 28 മത്സരങ്ങളിൽ ഇന്ത്യൻ ആരോസിനുവേണ്ടി ബൂട്ടണിഞ്ഞു.

2019 ൽ പോർച്ചുഗീസ് ലീഗിലേക്ക് മാറിയ സ്റ്റാലിൻ ഡിപ്പോർട്ടീവോ എയ്വീസിന്റെ അണ്ടർ 23 ടീമിൽ ചേർന്നു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി കരാർ ഒപ്പിടുന്നതിന് മുമ്പ് പോർച്ചുഗീസ് ക്ലബായ സെർട്ടനെൻസിലേക്കും വായ്പ അടിസ്ഥാനത്തിൽ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button