Latest NewsNewsIndia

തൃശൂരിൽ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം; പ്രതിയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി

തൃശൂരിലെ കുട്ടനെല്ലൂരിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്ന പ്രതി മഹേഷിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: തൃശൂരിലെ കുട്ടനെല്ലൂരിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്ന പ്രതി മഹേഷിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് ഇന്ദിരാ ബാനർജി അദ്ധ്യക്ഷയായ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്. മഹേഷിനോട് അടിയന്തരമായി കീഴടങ്ങാനാണ് കോടതി നൽകിയ നിർദ്ദേശം.

കുട്ടനെല്ലൂരിൽ ഡെന്റൽ ക്ലിനിക് നടത്തിയിരുന്ന സോനാ ജോസിനെ 2020 സെപ്റ്റംബർ 28-നാണ് മഹേഷ് കൊലപ്പെടുത്തിയത്. പിന്നീട് ഒക്ടോബർ ആറിന് മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 21 നാണ് ഹൈക്കോടതി മഹേഷിന് ജാമ്യം അനുവദിച്ചത്.

Read Also: കോവിഡ് വ്യാപനം രൂക്ഷം; പഞ്ചാബിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനം

സ്വന്തം പിതാവിന്റെ മുന്നിൽ വച്ചാണ് സോനയെ കൊലപ്പെടുത്തിയതെന്നും വെറും 75 ദിവസം മാത്രം ജയിലിൽ കഴിഞ്ഞ മഹേഷിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു എന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കർ സുപ്രീം കോടതിയിൽ വാദിച്ചു.

Read Also: വീട്ടമ്മമാർക്ക് പെൻഷൻ, ക്ഷേമ പെൻഷൻ 2500 രൂപയാക്കും; പ്രകടന പത്രിക പുറത്തിറക്കി എൽ ഡി എഫ്

പഠനകാലത്ത് സോനയും മഹേഷും സുഹൃത്തുക്കളായിരുന്നു. പിന്നീട് മഹേഷിന്റെ നിർബന്ധത്തിൽ കുട്ടനെല്ലൂരിൽ സോന ക്ലിനിക് തുടങ്ങി. ക്ലിനിക്കിന്റെ ഇന്റീരിയർ ഡിസൈന്റെ നിർമാണച്ചെലവ് സംബന്ധിച്ചുണ്ടായ തർക്കമാണു കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button