ചൂണ്ടാണി വിരല്‍ അഥവ വ്യാഴവിരല്‍ നടുവിരലോളം നീളം കൂടിയതാണെങ്കില്‍ എല്ലാവരെയും അടക്കി ഭരിക്കാന്‍ മോഹമുള്ളവരായിരിക്കും. ഇത് അഹങ്കാരത്തെ സൂചിപ്പിക്കുന്നതായും പറയുന്നു. നെപ്പോളിയന്റെ ചൂണ്ടുവിരല്‍ ഇപ്രകാരമായിരുന്നുവെന്ന് പറയുന്നു.
നീളം കുറഞ്ഞ് വികൃതമായ ചൂണ്ടാണി വിരല്‍ ഭൃത്യവേല ചെയ്യുന്നതിനെയും ദാരിദ്രത്തെയുമാണ് സൂചിപ്പിക്കുന്നത്. ഇവരില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വയറുസംബന്ധമായ അസുഖങ്ങളും കാണപ്പെടുന്നു.
എന്നാല്‍, ഒത്ത നീളവും വലിപ്പവുമുള്ള വ്യാഴവിരല്‍ സ്ഥാനകാംക്ഷയുടെയും അഭിമാനത്തിന്റെയും ബുദ്ധിസാമര്‍ഥ്യത്തിന്റെയും ജീവിതവിജയത്തിന്റെയും ഉത്സാഹത്തിന്റെയും ലക്ഷണമാണ്.
Post Your Comments