CricketLatest NewsNewsSports

ഐപിഎൽ: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങൾ മുംബൈയിലെത്തി

ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി ക്വാറന്റൈൻ പൂർത്തിയാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങൾ മുംബൈയിലെത്തി. ഏപ്രിൽ 9ന് തുടങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായാണ് താരങ്ങൾ മുംബൈയിലെത്തിയത്‌. ഒരാഴ്ചത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയതിന് ശേഷം താരങ്ങൾ പരിശീലനത്തിനിറങ്ങും. ഒരാഴ്ചത്തെ ക്വാറന്റൈൻ പൂർത്തിയാക്കുന്നതിനിടയിൽ പല തവണ താരങ്ങൾ കോവിഡ് ടെസ്റ്റിന് വിധേയരാകും.

ദിനേശ് കാർത്തിക്, വരുൺ ചക്രവർത്തി, രാഹുൽ തൃപ്തി, കമലേഷ് നാഗരുകോട്ടി, സന്ദീപ് വാര്യർ, വൈഭവ് അറോറ എന്നിവരും മുംബൈയിൽ എത്തിയിട്ടുണ്ട്. കൂടാതെ സഹ പരിശീലകനായ അഭിഷേക് നായരും, സഹ ബൗളിംഗ് പരിശീലകൻ ഓംകാർ സൽവിയും മുംബൈയിൽ ടീമിനൊപ്പം ചേർന്നിട്ടുണ്ട്. കൂടാതെ വിദേശ താരങ്ങളായ സുനിൽ നരെയ്‌നും ആന്ദ്രേ റസലും ഉടൻ ടീമിനൊപ്പം ചേരുമെന്നും അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button