KeralaLatest NewsNewsIndia

എറണാകുളത്തെ വോട്ടർ പട്ടികയിലും ഗുരുതര ക്രമക്കേട്: ഹൈബി ഈഡൻ

കൊച്ചി: എറണാകുളം, തൃക്കാക്കര ഉൾപ്പെടെ എറണാകുളം ജില്ലയിലെ നിയോജക മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ ഗുരുതരമായ ക്രമക്കേട് നടന്നതായി ഹൈബി ഈഡൻ എംപി. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പൊതുസമൂഹത്തിന്റെ മുൻപിൽ ഉയർത്തിയ ‘ഇരട്ട വോട്ട്’ വിഷയം വലിയ ജനശ്രദ്ധ നേടിയിരുന്നു. വോട്ടർ പട്ടികയിൽ ഇരട്ട വോട്ടുകൾ കടന്നു കൂടിയിട്ടുണ്ടെന്ന് ഇലക്ഷൻ കമ്മീഷനും സ്ഥിതീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എറണാകുളത്ത് വൻ തോതിൽ ഇരട്ട വോട്ടുകൾ കണ്ടെത്തിയത്.

എറണാകുളം നിയോജക മണ്ഡലത്തിൽ ആകെ 1,64,534 വോട്ടുകളാണ് ഉള്ളത്. അതിൽ 2238 ഇരട്ടവോട്ടുകളാണ് കണ്ടെത്തിയത്. 2016ൽ എറണാകുളം മണ്ഡലത്തിലെ വോട്ടര്‍മാരുടെ ആകെ എണ്ണം 1,54,092ആയിരുന്നു. തൃക്കാക്കര മണ്ഡലത്തിൽ 1975 ഇരട്ടവോട്ടുകളാണ് പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. എറണാകുളം മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ടുകള്‍ ചൂണ്ടിക്കാട്ടി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ക്കും 24-03-2021 ല്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഹൈബി ഈഡൻ വ്യക്തമാക്കി.

Also Read:സംസ്ഥാനത്ത് രണ്ടാം തവണയും പിണറായി തിരിച്ചുവന്നാല്‍ കേരളത്തിന് സര്‍വ്വനാശം : എ.കെ.ആന്റണി

തദ്ദേശ തിരഞ്ഞെടുപ്പിലും സമാനമായ രീതിയിൽ ഇരട്ട വോട്ടുകൾ വ്യാപകമായി നടന്നിട്ടുണ്ട്. വോട്ടർ പട്ടികയിൽ ഉൾപ്പെടെ തിരിമറി നടത്തിയാണ് ഇടതുപക്ഷം കോർപ്പറേഷൻ ഭരണം പിടിച്ചതെന്ന യുഡിഎഫ് വാദം ഇപ്പോൾ ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണ്. നിർണായകമായ നിരവധി ഡിവിഷനുകളിൽ നാമമാത്രമാണ് വിജയികളുടെ ഭൂരിപക്ഷം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പോലെതന്നെ ജനാധിപത്യത്തെ കാശാപ്പുചെയ്യുന്ന നയമാണ് കേരളത്തിലെ ഇടതുപക്ഷവും സ്വീകരിച്ചു വരുന്നത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹൈബി ഈഡൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button