Latest NewsKeralaNews

‘കുഞ്ഞുടുപ്പ് ചിഹ്നം’, സര്‍ക്കാരിന്റെ സാമൂഹ്യ-സ്ത്രീ സുരക്ഷ എത്രത്തോളം ദുര്‍ബലമാണെന്നതിന്റെ സൂചന; ശ്രീജിത്ത് പണിക്കർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കുന്ന വാളയാര്‍ അമ്മക്ക് ലഭിച്ച കുഞ്ഞുടുപ്പ് ചിഹ്നം ഒരു പ്രതീകമാണെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. മറ്റൊരാള്‍ക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ച് ഉറപ്പിച്ച് വരുന്നവര്‍ക്കു പോലും ഒരുവേള ഹൃദയഭേദകം ആയേക്കാവുന്ന ചിഹ്നമാണിതെന്നും ശ്രീജിത്ത് പണിക്കര്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം……………………….

ഒരു സ്ഥാനാർത്ഥിയെ തിരിച്ചറിയാൻ സഹായിക്കുക എന്നതാണ് തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ ധർമ്മം. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ അങ്ങനെയല്ല കാര്യം. ജയിക്കാനോ മന്ത്രിയാകാനോ ഒന്നുമല്ലാതെ മത്സരിക്കുന്ന ഒരു സ്ത്രീയുടെ ചിഹ്നം അവരെ തിരിച്ചറിയാൻ മാത്രം ഉള്ളതല്ല. അതൊരു പ്രതീകമാണ്. ഏതു സാഹചര്യത്തിൽ ഒരു സ്ത്രീ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വരേണ്ടി വന്നു എന്നതിന്റെ സൂചന. ഈ സർക്കാരിന്റെ സാമൂഹ്യ-സ്ത്രീ സുരക്ഷ എത്രത്തോളം ദുർബലമാണെന്നതിന്റെ സൂചന.

Read Also  :  മത്സ്യബന്ധന അഴിമഴി മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് രമേശ്‌ ചെന്നിത്തല

വാളയാറിലെ അമ്മ, നിർദ്ദയം കൊന്ന് തൂക്കപ്പെട്ട തന്റെ കുഞ്ഞുങ്ങൾക്കായി, മുഖ്യമന്ത്രിക്കെതിരെ, സർക്കാരിന്റെ നീതിനിഷേധത്തിനെതിരെ തിരഞ്ഞെടുത്ത ചിഹ്നം — കുഞ്ഞുടുപ്പ്. മറ്റൊരാൾക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ച് ഉറപ്പിച്ച് വരുന്നവർക്കു പോലും ഒരുവേള ഹൃദയഭേദകം ആയേക്കാവുന്ന ചിഹ്നം. ആ സ്ത്രീ പിന്തുണ ആവശ്യപ്പെട്ടില്ലെങ്കിലും നിഷേധിച്ചെങ്കിലും അവർ നേരിടുന്ന പ്രശ്നങ്ങളെ മാനിച്ച് കോൺഗ്രസും ബിജെപിയും സ്ഥാനാർത്ഥികളെ പിൻവലിക്കാനുള്ള ധാർമ്മികത കാട്ടണമായിരുന്നു.

https://www.facebook.com/panickar.sreejith/posts/3935028569850522

shortlink

Related Articles

Post Your Comments

Related Articles


Back to top button