നിങ്ങളുടെ കുട്ടി പഠിത്തത്തില്‍ പിന്നാക്കമാണെങ്കില്‍ പരിഹാരമുണ്ട്. പഠനത്തില്‍ താല്‍പര്യക്കുറവ് കാട്ടുന്ന കുട്ടികളെ മിടുക്കന്‍മാരാക്കാന്‍ നിരവധി മന്ത്രങ്ങളുണ്ട്. കുട്ടികള്‍ക്ക് പഠനത്തില്‍ ഏകാഗ്രത ലഭിക്കുന്നതിനു വളരെ ശക്തിയേറിയ ഒരു മന്ത്രം ഋഗ്വേദത്തിലുണ്ട്. ഈ മന്ത്രം കുട്ടികളെ അഭ്യസിപ്പിച്ച് ചൊല്ലിക്കുന്നതുവഴി അവരെ മിടുക്കന്‍മാരാക്കാനാകും.
ഓം ശ്രദ്ധയാഗ്‌നി: സാമിധ്യതേ
ശ്രദ്ധയാ ഹുയതേ ഹവി:.
ശ്രദ്ധയാം ഭഗസ്യ മൂര്‍ധനി
വചസാ വേദ യാമാസി.
ശ്രദ്ധയാല്‍ എന്റെ ആത്മാഗ്‌നി ജ്വലിക്കട്ടെ. എന്റെ എല്ലാ പ്രവര്‍ത്തികളും ശ്രദ്ധയോടുകൂടി ആയിരിക്കട്ടെ. ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഐശ്വര്യം ശ്രദ്ധയാകുന്നു. ഈ മന്ത്രം എപ്പോള്‍ വേണമെങ്കിലും ചൊല്ലാ മെങ്കിലും. രാവിലെ 7 മണിക്ക് മുന്‍പ് അര്‍ത്ഥ മറിഞ്ഞു 32 തവണയെങ്കിലും നമ്മുടെ മക്കളെകൊണ്ട് ചൊല്ലിപ്പിക്കുക. ഫലസിദ്ധി അനുഭവിച്ചറിയാം.
Post Your Comments