പാലക്കാട് എൻ ഡി എ സ്ഥാനാർത്ഥി മെട്രോമാൻ ഇ. ശ്രീധരനെ പരിഹസിച്ച സംവിധായകൻ രഞ്ജി പണിക്കർക്ക് മാസ് മറുപടിയുമായി സംവിധായകനും അധ്യാപകനുമായ ജോൺ ഡിറ്റോ. അഴിമതിയും കളവും ദുർഭരണവും നടത്തിയ രാഷ്ട്രീയത്തലവനേയും മുന്നണിയേയും പിന്തുണയ്ക്കുന്നത് കാണുമ്പോൾ മുഖത്ത് കാറിത്തുപ്പാൻ തോന്നുന്നുവെന്ന് ജോൺ ഡിറ്റോ തൻ്റെ ഫേസ്ബുക്കിൽ കുറിച്ചു. ഇ. ശ്രീധരൻ ഊതിവീർപ്പിച്ച ദുരന്തമാണെന്നായിരുന്നു രഞ്ജി പണിക്കർ പരിഹസിച്ചത്. ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പ്ഫ.. പുല്ലേ.. അരിക്കള്ളന്റെ ഉച്ഛിഷ്ട്ടവും അമേധ്യവും നാലുനേരം വെട്ടിവിഴുങ്ങുന്ന നിനക്കൊന്നും മനസ്സിലാവില്ല, സംശുദ്ധമായി ജീവിച്ച ഇ.ശ്രീധരന്റെ മൂല്യവും ശരിയുടെ രാഷ്ട്രീയവും. എടോ രഞ്ജിപ്പണിക്കരെ പണ്ട് രൗദ്രമെഴുതി സഖാവ് മമ്മൂട്ടിയെക്കൊണ്ട് വി.എസിനെ പരിഹസിപ്പിച്ചു. അങ്ങനെ വിജയന്റെ ദാസനായി. കോളെജിൽ KSU ക്കാരന്റെ നീലക്കൊടിയുമായി നടന്ന താങ്കൾ വിജയൻ എന്ന ധൂമകേതു ഉദിച്ചപ്പോൾ അവിടെക്കൂടി. അടിമത്തത്തിന്റെ നാണം കെട്ട അദ്ധ്യായം രചിച്ചു. സമയാസമയം കുരച്ചില്ലെങ്കിൽ യജമാനൻ വിരട്ടും. അതാണ് ശ്രീധരനുനേരെ തിരിഞ്ഞത്. ശ്രീധരൻ തമാശയാണു പോലും. തിരക്കഥയെഴുതാൻ പേനയെടുത്തപ്പോൾ മനസ്സിൽ സ്മരിച്ച കാണാ ഗുരുക്കളിലൊരാളായിരുന്നു രഞ്ജിപ്പണിക്കർ. ഇന്ന് അഴിമതിയും കളവും ദുർഭരണവും നടത്തിയ രാഷ്ട്രീയത്തലവനേയും മുന്നണിയേയും പിന്തുണയ്ക്കുന്നത് കാണുമ്പോൾ മുഖത്ത് കാറിത്തുപ്പാൻ തോന്നുന്നു. ജീവിതകഥയെഴുതിയാൽ ഇ.ശ്രീധരന്റേത് പാഠപുസ്തകമാക്കാം. താങ്കളുടെ ജീവചരിത്രമെഴുതിയാലോ ?
https://www.facebook.com/johnditto.pr/posts/4167956299883918
Post Your Comments