KeralaLatest NewsNews

‘പി.എസ്​.സിയെ പാര്‍ട്ടി സര്‍വിസ് കമ്മീഷനാക്കി’; പിണറായി സർക്കാരിനെതിരെ തുറന്നടിച്ച് സ്​മൃതി ഇറാനി

മ​നു​ഷ്യ​രെ മാ​ത്ര​മ​ല്ല ആ​ചാ​ര​ങ്ങ​ള്‍ക്കും വി​ശ്വാ​സ​ങ്ങ​ള്‍ക്കും എ​തി​രു നി​ന്ന് ദൈ​വ​ങ്ങ​ളെ പോ​ലും ദ്രോ​ഹി​ക്കു​ക​യാ​ണ് ക​മ്യൂ​ണി​സ്​​റ്റ് സ​ര്‍ക്കാ​ര്‍.

കോ​ടാ​ലി: പിണറായി സർക്കാരിനെതിരെ തുറന്നടിച്ച് കേ​ന്ദ്ര മ​ന്ത്രി സ്​മൃതി ഇറാനി. കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്​​റ്റ് സ​ര്‍ക്കാ​ര്‍ പ​ബ്ലി​ക് സ​ര്‍വി​സ് ക​മീ​ഷ​നെ പാ​ര്‍ട്ടി സ​ര്‍​വി​സ് ക​മീ​ഷ​നാ​ക്കി മാ​റ്റി​യെ​ന്ന് സ്മൃ​തി ഇ​റാ​നി. പു​തു​ക്കാ​ട് മ​ണ്ഡ​ലം എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍​ഥി എ. ​നാ​ഗേ​ഷിന്റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണാ​ര്‍​ഥം കോ​ടാ​ലി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ജ​ന​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍. മ​നു​ഷ്യ​രെ മാ​ത്ര​മ​ല്ല ആ​ചാ​ര​ങ്ങ​ള്‍ക്കും വി​ശ്വാ​സ​ങ്ങ​ള്‍ക്കും എ​തി​രു നി​ന്ന് ദൈ​വ​ങ്ങ​ളെ പോ​ലും ദ്രോ​ഹി​ക്കു​ക​യാ​ണ് ക​മ്യൂ​ണി​സ്​​റ്റ് സ​ര്‍ക്കാ​ര്‍.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയി; യുവാവ് അറസ്റ്റിൽ

എന്നാൽ ആ​ഴ​ക്ക​ട​ല്‍ മ​ല്‍സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​മ്യൂ​ണി​സ്​​റ്റ് സ​ര്‍ക്കാ​ര്‍ അ​ഴി​മ​തി ന​ട​ത്തു​മ്പോ​ള്‍ വ​ല്ല​തും കി​ട്ടു​മോ എ​ന്ന​റി​യാ​ന്‍ ആ​ഴ​ക്ക​ട​ലി​ലേ​ക്ക് ചാ​ടി​നോ​ക്കു​ക​യാ​ണ് കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ​രി​ഹ​സി​ച്ചു. ബിജെപി പു​തു​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ്​ എ.​ജി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍​റ്​ സു​രേ​ന്ദ്ര​ന്‍ ഐ​നി​ക്കു​ന്ന​ത്ത്, സ്ഥാ​നാ​ര്‍ഥി എ. ​നാ​ഗേ​ഷ്, അ​ഡ്വ. പി.​ജി. ജ​യ​ന്‍, പി.​കെ. ബാ​ബു, റി​സ​ന്‍ ചെ​വി​ട​ന്‍, കെ.​പി. ജോ​ര്‍ജ്, വി.​വി. രാ​ജേ​ഷ്, ബി​ന്ദു പ്രി​യ​ന്‍, സു​നി​ല്‍ദാ​സ് അ​ര​ങ്ങ​ത്ത്, സ​ജീ​വ് തൃ​ക്കൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button