Latest NewsNewsInternational

ആറ് ദശലക്ഷം ഇന്ത്യക്കാരുടെ ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ന്നു, വിശദാംശങ്ങള്‍ പുറത്ത്

കാലിഫോര്‍ണിയ: വീണ്ടും ഫേസ്ബുക്ക് അക്കൗണ്ടുകളുടെ വിവര ചോര്‍ച്ച. വിവര ചോര്‍ച്ചയ്ക്ക് ഇരയായവരില്‍ ഫേസ്ബുക്ക് സഹസ്ഥാപകനും സി.ഇ.ഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗും ഉള്‍പ്പെട്ടതായി വിവരം. സൈബര്‍ സുരക്ഷാ വിദഗ്ദനായ ഡേവ് വാല്‍ക്കര്‍ ആണ് ഇക്കാര്യം ട്വിറ്റിലൂടെ പുറത്തുവിട്ടത്. ഫേസ്ബുക്ക് സി.ഇ.ഒയുടെ കോണ്ടാക്ട് ഡീറ്റൈല്‍സ് അടക്കം പരസ്യമാക്കിക്കൊണ്ടാണ് വാല്‍ക്കര്‍ സുരക്ഷാ വീഴ്ച ചൂണ്ടികാണിച്ചിരിക്കുന്നത്.

Read Also : താക്കറെയുടെ ഭരണത്തിന് ഇളക്കം തട്ടിയോ ? സി.ബി.ഐ അന്വേഷണം സര്‍ക്കാരിന്റെ പൊയ്മുഖം തുറന്നു കാട്ടും :  ഫട്‌നാവിസ്

എന്നാല്‍ വാല്‍ക്കറിന്റെ വാദം ഫേസ്ബുക്ക് തളളിക്കളഞ്ഞു. ലീക്കായ വിവരങ്ങള്‍ വളരെ പഴയതാണെന്നും ഇത് ആര്‍ക്കും ഒരു അപകടവും വരുത്തുന്നതല്ലെന്നും ഫേസ്ബുക്ക് വാദിക്കുന്നു. 2019 ല്‍ ചോര്‍ന്ന അതേ ഡാറ്റയേക്കുറിച്ച് തന്നെയാണ് പുതിയ അവകാശവാദമെന്നാണ് ഫേസ്ബുക്കിന്റെ പ്രതികരണം. ഈ ഡാറ്റാ ചോര്‍ച്ചയ്ക്ക് കാരണമായ തകരാറുകള്‍ 2019 ഓഗസ്റ്റില്‍ തന്നെ പരിഹരിച്ചതാണെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button