Latest NewsCricketNewsIndiaSports

ഔട്ടായതില്‍ പ്രകോപിതനായ ബാറ്റ്സ്മാന്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് ഫീല്‍ഡറുടെ തലയടിച്ച്‌ പൊട്ടിച്ചു

ഗ്വാളിയാര്‍ : ഔട്ടായതില്‍ പ്രകോപിതനായ ബാറ്റ്സ്മാന്‍ ഫീല്‍ഡറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ക്രൂരമായി മര്‍ദിച്ചു. ഗുരുതരാവസ്ഥയിലായ ഫീല്‍ഡര്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്.

Read Also : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സച്ചിന്‍ പരാഷാര്‍(23) എന്ന യുവാവാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. സച്ചിനെ മര്‍ദിച്ച സഞ്ജയ് പാലിയയെ(23) പൊലീസ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുകയാണ്.

49 റണ്‍സ് എടുത്ത സഞ്ജയ് പാലിയയുടെ ഫിഫ്റ്റി സ്വപ്നം സച്ചിന്‍ തകര്‍ത്തതാണ് ആക്രമണത്തിന് കാരണം. 50 റണ്‍സ് തികയ്ക്കാന്‍ ബാറ്റ് വീശിയ സഞ്ജയെ സച്ചിന്‍ ക്യാച്ച്‌ എടുത്ത് പുറത്താക്കിയിരുന്നു. ശനിയാഴ്ച്ച ഗ്വാളിയാറിലെ മേള ഗ്രൗണ്ടില്‍ നടന്ന മത്സരത്തിനിടയിലാണ് സംഭവം നടന്നത്.

ഫിഫ്റ്റി പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ 49ാം റണ്‍സില്‍ പുറത്താക്കിയതിലുള്ള ദേഷ്യമാണ് സച്ചിനെ ബാറ്റ് കൊണ്ട് മര്‍ദിക്കാന്‍ കാരണമെന്ന് പൊലീസ് പറയുന്നു. ക്യാച്ചെടുത്ത ഉടനെ പ്രകോപിതനായി സച്ചിനടുത്തേക്ക് ഓടിയ സഞ്ജയ് ബാറ്റ് കൊണ്ട് തലയ്ക്ക് നിരവധി തവണ അടിക്കുകയായിരുന്നു. സഹതാരങ്ങള്‍ സഞ്ജയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ മര്‍ദനം തുടരുകയായിരുന്നു. മര്‍ദനമേറ്റ് അവശനായ സച്ചിന്‍ രക്തം വാര്‍ന്ന് തളര്‍ന്നു വീണു. തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button