Latest NewsKerala

നാടുകാണി ചുരത്തില്‍ ചരക്കുലോറി 40 അടി താഴ്‌ചയിലേക്ക് മറിഞ്ഞു; ഡ്രൈവറെ കാണാനില്ല

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത് .

കോഴിക്കോട് : നാടുകാണിയില്‍ ചരക്കു ലോറി 40 അടി താഴ്‌ചയിലേക്ക് മറിഞ്ഞു. നാടുകാണി ചുരത്തില്‍ വച്ചാണ് ലോറി അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട്ടില്‍ നിന്നും ചായപ്പൊടിയുമായി കൊച്ചിയിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തില്‍പ്പെട്ടത് . ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത് .

read also: ഓഫീസെടുത്തത് വെറുതെയല്ല, ഇ ശ്രീധരനും സുരേന്ദ്രനും ശോഭയും ജയിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്ന് സിപിഎം വിലയിരുത്തല്‍

അതേസമയം ലോറിയുടെ ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഡ്രൈവര്‍ ലോറിയുടെ അടിയില്‍ കുടുങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇയാള്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപെട്ടതാണോയെന്നും സംശയമുണ്ട്.കേരള അതിര്‍ത്തിയില്‍ എത്തുന്നതിന് മുൻപ് തമിഴ്നാട് ദേവാല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button