Latest NewsKeralaNews

മൂന്ന് വയസുകാരനെ ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തി മുത്തശ്ശന്‍ മാര്‍ക്കറ്റിലേയ്ക്ക് പോയി

പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍

കോഴിക്കോട്: വീട്ടിലുള്ളവര്‍  കുട്ടികളെ ശ്രദ്ധിക്കുന്നില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് കോഴിക്കോട് നടന്ന സംഭവം. മൂന്ന് വയസുകാരനെ ബസ് സ്റ്റോപ്പില്‍ തനിച്ചു നിര്‍ത്തിയ മുത്തച്ഛന്‍ മാര്‍ക്കറ്റിലേയ്ക്ക് പോകുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് മോത്തോട്ടത്താണ് സംഭവം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ക്കറ്റില്‍ ആള്‍ക്കൂട്ടം ആയതിനാല്‍ കുട്ടിയെ ബസ് സ്റ്റോപ്പില്‍ തനിച്ചു നിര്‍ത്തി മുത്തച്ഛന്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുകയായിരുന്നു. എന്നാല്‍ ഏറെ സമയം കഴിഞ്ഞതോടെ കുട്ടി കരയാന്‍ തുടങ്ങി. ഇതോടെ നാട്ടുകാര്‍ ബസ് സ്റ്റോപ്പില്‍ തടിച്ചുകൂടി. നാട്ടുകാരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ കുട്ടി കരഞ്ഞതോടെ ഒടുവില്‍ വിവരം പൊലീസില്‍ അറിയിച്ചു. ഇതിനിടെ പട്രോളിങ് പൊലീസും സ്ഥലത്തെത്തി. ഈ സമയം ബസ് സ്റ്റോപ്പില്‍ ആള്‍ക്കൂട്ടം കണ്ട് മുത്തച്ഛനും സ്ഥലത്തെത്തി. ഇദ്ദേഹത്തെ കണ്ടതോടെ കുട്ടി കരച്ചില്‍ നിര്‍ത്തി. പിന്നെ നാട്ടുകാര്‍ മുത്തച്ഛനെ വഴക്കു പറയാന്‍ തുടങ്ങി.

Rea also :കോവിഡ് രണ്ടാം തരംഗം, രോഗമുക്തി നിരക്ക് താഴേക്ക്; സംസ്ഥാനങ്ങളുടെ ഉദാസീന മനോഭാവം മൂലമെന്ന് കേന്ദ്രമന്ത്രി

വീട്ടില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ കുട്ടി കരഞ്ഞുകൊണ്ടു പുറകെ വന്നതാണെന്നും ആള്‍ക്കൂട്ടത്തിലേക്ക് കൊണ്ടുപോകേണ്ടെന്നും പെട്ടെന്ന് സാധനം വാങ്ങി വരാം എന്നു കരുതിയുമാണ് കുട്ടിയെ ഒഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി മാര്‍ക്കറ്റില്‍ പോയതാണെന്നും മുത്തച്ഛന്‍ പൊലീസിനോട് പറഞ്ഞു. മാര്‍ക്കറ്റില്‍ തിരക്ക് കൂടിയപ്പോള്‍ വേഗത്തില്‍ വരാന്‍ സാധിച്ചില്ല. ഇതിനിടെ കുട്ടിയുടെ കാര്യം മറന്നുപോയെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button