Latest NewsKeralaNews

മന്‍സൂര്‍ വധക്കേസ് പ്രതിയുടെ മരണം; കെ സുധാകരനെ അന്വേഷണ സംഘം ചോദ്യം ചെയ്യണമെന്ന് എം വി ജയരാജന്‍

മന്‍സൂര്‍ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട രതീഷിന്‍റെ മരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ ചോദ്യംചെയ്യണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. രതീഷിനെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന് കെ സുധാകരന് എങ്ങനെ വിവരം കിട്ടി? അങ്ങനെ എങ്കിൽ സുധാകരനെ അന്വേഷണ സംഘം ചോദ്യം ചെയ്യണം. എഫ്ഐആർ സുധാകരനും കുറ്റപത്രം മാധ്യങ്ങളും തയ്യാറാക്കുന്നുവെന്നും എം വി ജയരാജന്‍ കുറ്റപ്പെടുത്തി.

രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയെന്ന് കെ സുധാകരൻ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്നാണ് എം വി ജയരാജന്‍റെ ചോദ്യം. പോസ്റ്റ്മാർട്ടം റിപ്പോർട്ട് വരും മുമ്പ് തന്നെ ഇക്കാര്യം പറഞ്ഞു. ഇത് ആവർത്തിക്കുന്ന സുധാകരനെ പൊലീസ് ചോദ്യം ചെയ്യണമെന്നാണ് എം വി ജയരാജന്‍ ആവശ്യപ്പെട്ടത്.

Read Also :  കോവിഡ് വ്യാപനം രൂക്ഷം; വി​ദേ​ശ വാ​ക്സി​നു​ക​ള്‍ക്ക് അ​ടി​യ​ന്ത​ര അ​നു​മ​തി ന​ല്‍​കാ​നൊ​രു​ങ്ങി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

രതീഷിനെ തെറ്റായി പ്രതിചേർത്തത് പൊലീസല്ല. ലീഗ് പ്രവർത്തകൻ റഫീക്കിന്‍റെ മൊഴി പ്രകാരമാണ് എഫ്ഐആറിൽ രതീഷിന്‍റെ പേര് വന്നത്. സാക്ഷിമൊഴി എന്ന രീതിയിൽ പറഞ്ഞ പേരുകൾ എഴുതാതിരിക്കാൻ കഴിയില്ല. എതിരാളികൾ ആക്രമിച്ചാലും തിരിച്ചടിക്കരുത് എന്നാണ് പാർട്ടി തീരുമാനമെന്നും എം വി ജയരാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button