CricketLatest NewsNewsSports

ചെന്നൈയ്ക്ക് മികച്ച സ്‌കോർ; സഞ്ജുവിൽ കണ്ണുംനട്ട് രാജസ്ഥാൻ

ഫാഫ് ഡുപ്ലസിയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ

മുംബൈ: രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് മികച്ച സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടി. ഫാഫ് ഡുപ്ലസിയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ.

Also Read: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്തത് 4513 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 17432 പേർ

മൂന്നാം മത്സരത്തിലും ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് (10) നിരാശപ്പെടുത്തി. ഫാഫ് ഡുപ്ലസി 17 പന്തിൽ 33 റൺസ് നേടി. 4 ബൗണ്ടറികളും 2 സിക്‌സറുകളുമാണ് ഡുപ്ലസിയുടെ ബാറ്റിൽ നിന്നും പിറന്നത്. 20 പന്തിൽ 26 റൺസ് നേടിയ മൊയീൻ അലിയുടെയും 17 പന്തിൽ 27 റൺസ് നേടിയ അമ്പാട്ടി റായ്ഡുവിന്റെയും ഇന്നിംഗ്‌സുകളാണ് ചെന്നൈയുടെ സ്‌കോർ 150 കടത്താൻ സഹായിച്ചത്. അവസാന നിമിഷം ആഞ്ഞടിച്ച ഡ്വെയ്ൻ ബ്രാവോ 8 പന്തിൽ 20 റൺസുമായി പുറത്താകാതെ നിന്നു.

രാജസ്ഥാന് വേണ്ടി ചേതൻ സക്കറിയ 4 ഓവറിൽ 36 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ക്രിസ് മോറിസ് 4 ഓവറിൽ 33 റൺസ് വഴങ്ങി 2 വിക്കറ്റും മുസ്താഫിസുർ റഹ്മാൻ, രാഹുൽ തെവാതിയ എന്നിവർ ഒരോ വിക്കറ്റ് വീതവും സ്വന്തമാക്കി. 189 റൺസ് വിജയലക്ഷ്യത്തിലേയ്ക്കുള്ള രാജസ്ഥാന്റെ മുന്നേറ്റത്തിൽ സഞ്ജു സാംസണിന്റെയും ജോസ് ബട്‌ലറിന്റെയും പ്രകടനം ഏറെ നിർണായകമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button