COVID 19KeralaLatest NewsNews

സൗജന്യ വാക്സിനും കേന്ദ്രം മുന്നോട്ട് വെച്ച മാനദണ്ഡങ്ങളും; കൃത്യവും സുതാര്യവുമായ കേന്ദ്ര നയം വിശദീകരിച്ച് കേന്ദ്രമന്ത്രി

രോഗ്യകരമായ മൽസരമാണ് കേന്ദ്രനയം മൂലം ഉണ്ടാവുകയെന്ന് മുരളീധരൻ

തിരുവനന്തപുരം: വാക്സിൻ വിതരണത്തിലെ കാര്യക്ഷമതയും മാനദണ്ഡങ്ങളും കേന്ദ്രം കൃത്യമായി പലതവണകളിലായി സംസ്ഥാനങ്ങളോട് ആവർത്തിച്ചിട്ടുള്ളതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അനാരോഗ്യകരമായ മൽസരമല്ല, ക്രിയാത്മകവും കാര്യക്ഷമവും സുതാര്യവുമായ പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പിക്കുന്ന ആരോഗ്യകരമായ മൽസരമാണ് കേന്ദ്രനയം മൂലം ഉണ്ടാവുകയെന്ന് ആദ്ദേഹം തൻ്റെ ഫേസ്ബുക്കിൽ കുറിപ്പിലൂടെ വ്യക്തമാക്കി. മുരളീധരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

Also Read:ഓക്‌സിജന്റെ കാര്യത്തില്‍ ആശ്വാസ കേന്ദ്രമായി കേരളം, അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കി കേരളത്തിന്റെ കൈത്താങ്ങ്

മെയ് ഒന്നു മുതൽ സംസ്ഥാനങ്ങൾക്കുള്ള സൗജന്യ വാക്സിൻ ക്വാട്ട നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കേന്ദ്രം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ വിതരണത്തിലെ കാര്യക്ഷമത തന്നെയാണ് അടിസ്ഥാന മാനദണ്ഡം…. ഭരണതലത്തിലെ വേഗവും ശരാശരി ഉപയോഗവും വിലയിരുത്തപ്പെടും. കോവിഡ് വ്യാപനത്തോതാണ് മറ്റൊരു മാനദണ്ഡം. വാക്സിൻ പാഴാക്കുന്നത് പ്രതികൂലഘടകമാവും. ഇവയുടെ അടിസ്ഥാനത്തിൽ മുൻകൂട്ടിത്തന്നെ ഓരോ സംസ്ഥാനങ്ങളെയും അവർക്ക് എത്ര ഡോസ് ലഭിക്കുമെന്ന് അറിയിക്കുകയും ചെയ്യും.

ഇക്കാര്യങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയം ആവർത്തിച്ച് പറഞ്ഞതാണ്. അനാരോഗ്യകരമായ മൽസരമല്ല, ക്രിയാത്മകവും കാര്യക്ഷമവും സുതാര്യവുമായ പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പിക്കുന്ന ആരോഗ്യകരമായ മൽസരമാണ് കേന്ദ്രനയം മൂലം ഉണ്ടാവുക. മാനദണ്ഡങ്ങൾ ഇനിയും ബോധ്യപ്പെടാത്തവർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് പരിശോധിക്കുക. എന്നിട്ടും ബോധ്യമാകാത്തവർക്ക് വരാനിരിക്കുന്ന അനാരോഗ്യകരമായ മൽസരത്തെക്കുറിച്ച് പാടി നടക്കാം.

https://www.facebook.com/VMBJP/posts/3883426515086682

shortlink

Related Articles

Post Your Comments

Related Articles


Back to top button