KeralaLatest News

വാക്സിനേഷൻ സെന്ററിലെ തിക്കും തിരക്കും , നിരവധി പേർ കുഴഞ്ഞു വീണു

ടോക്കണ്‍ കൊടുത്ത് തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് നടത്തിയ ശ്രമം പരാജയപ്പെട്ടു.

തിരുവനന്തപുരം: തലസ്ഥാനത്തെ മേഗാ വാക്സിന്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡില്‍ രാവിലെ മുതലുള്ള വന്‍ തിരക്ക് തുടരുകയാണ്. സമൂഹിക അകലം ഒട്ടും പാലിക്കാതെ തിക്കും തിരക്കുമായി നീണ്ട വരിയാണുള്ളത്. ഇതിനിടെ വരിനിന്ന ചിലർ കുഴഞ്ഞു വീഴയുകയുണ്ടായി.കടുത്ത വെയിലാണ് ഇപ്പോഴുള്ളത്.

read also: തിരുവനന്തപുരത്ത് പ്രായമായവരടക്കം നൂറുകണക്കിനാളുകൾ മണിക്കൂറുകളായി തിക്കിത്തിരക്കി ക്യൂവിൽ

രാവിലെ ഏഴു മണി മുതല്‍ ഇന്‍ഡോര്‍ സ്റ്റേഡിലേക്ക് ആളുകള്‍ എത്തി തുടങ്ങിയിരുന്നു. ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ വിവിധ സമയം ലഭിച്ചവര്‍ ഒരുമിച്ച്‌ എത്തിയതാണ് വന്‍ തിരക്കിന് വഴിവെച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ടോക്കണ്‍ കൊടുത്ത് തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് നടത്തിയ ശ്രമം പരാജയപ്പെട്ടു. വാക്സിന്‍ എടുക്കാന്‍ എത്തിയവരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.ആംബുലന്‍സ് ഇല്ലാതിരുന്നതിനാല്‍ 108 ആംബുലന്‍സ് വിളിച്ചു വരുത്തിയാണ് ആദ്യം കുഴഞ്ഞുവീണ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചത്.

read also: കനത്ത തിരിച്ചടിയായി ബൈഡന്റെ വംശഹത്യാ പ്രഖ്യാപനം: തുർക്കി യുഎസ് അംബാസഡറെ വിളിച്ചുവരുത്തി

അതേസമയം സർക്കാർ സംവിധാനത്തിൽ 45 വയസിനു മുകളിൽ ഉള്ളവർക്ക് നടത്തുന്ന കോവിഡ് വാക്സിനേഷൻ സെന്ററുകളിൽ തന്നെ ഇത്രയും വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ 18 നും 45 നും ഇടയിൽ ഉള്ളവരുടെ വാക്സിനേഷൻ കൂടിയാവുമ്പോൾ തിരക്ക് നിയന്ത്രിക്കാനാവില്ലെന്നാണ് വിലയിരുത്തൽ. അത് കൊണ്ട് തന്നെ സ്വകാര്യ ആശുപത്രികളിൽ അവർക്കായി വാക്സിനേഷൻ സെന്ററുകൾ ഒരുക്കുന്നത് തന്നെയാണ് നല്ലതെന്നാണ് പൊതുവെ സാമൂഹ്യ നിരീക്ഷകർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button