KeralaLatest News

’68 ലക്ഷം പേർക്ക് വാക്സിനേഷൻ നൽകിയത് കേന്ദ്രസർക്കാർ ആണ്, അത് മാത്രമേ കേരളത്തിൽ ഇതുവരെ ഇട്ടുള്ളൂ’ ശ്രീജിത്ത് പണിക്കർ

നാലു ദിവസങ്ങൾക്ക് ശേഷവും ചർച്ചകൾ നടക്കുകയാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്.

തിരുവനന്തപുരം: യഥാർത്ഥത്തിൽ കേരളത്തിൽ ഇതുവരെ നടന്ന വാക്സിനേഷൻ പ്രക്രിയ കേന്ദ്രം നൽകിയ വാക്സിൻ കൊണ്ടാണ്. 68 ലക്ഷം പേർക്ക് വാക്സിനേഷൻ നൽകിയത് കേന്ദ്രസർക്കാർ ആണ്. അവർ സൗജന്യമായി നൽകിയ വാക്സിൻ കേരളം ഇത്രയും പേർക്ക് കുത്തിവച്ചു എന്നാണ് പറയേണ്ടത് എന്ന് ശ്രീജിത്ത് പണിക്കർ.മുഖ്യമന്ത്രിയുടെ ട്വീറ്റിനെ തിരുത്തിക്കൊണ്ടാണ് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്.

അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:

68 ലക്ഷം പേർക്ക് വാക്സിനേഷൻ നൽകിയത് കേന്ദ്രസർക്കാർ ആണ്. അവർ സൗജന്യമായി നൽകിയ വാക്സിൻ കേരളം ഇത്രയും പേർക്ക് കുത്തിവച്ചു എന്നാണ് പറയേണ്ടത്.
ഇനി സംസ്ഥാന സർക്കാർ നൽകുന്ന വാക്സിന്റെ കാര്യം. നാല് ദിവസം മുൻപ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത് വാക്സിൻ വാങ്ങാനുള്ള ചർച്ചകൾ നടക്കുന്നുവെന്നാണ്.

read also: ‘എംബി രാജേഷ് പറയുന്ന കമ്മിറ്റി 2020 നവംബറിൽ നിർദ്ദേശിച്ച കാര്യങ്ങളൊക്കെ കേന്ദ്രം അതിനു രണ്ടുമാസം മുൻപുതന്നെ നടപ്പ…

നാലു ദിവസങ്ങൾക്ക് ശേഷവും ചർച്ചകൾ നടക്കുകയാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. വില നേരത്തെതന്നെ നിശ്ചയിക്കപ്പെട്ടതാണ്. എത്രവേണം എന്ന ഓർഡർ മാത്രമേ നൽകേണ്ടൂ. അതിന് നാലു ദിവസത്തെ ചർച്ചയൊക്കെ എന്തിനാണോ ആവോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button