Latest NewsNewsIndia

മകളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിക്കാന്‍ പിതാവ് നടന്നത് 35 കിലോമീറ്റര്‍

മധ്യപ്രദേശ്: മകളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി പിതാവ് നടന്നത് ഏഴു മണിക്കൂറോളം. മധ്യപ്രദേശിലെ സിംഗ്രൗലി ജില്ലയിലാണ് സംഭവം. മകളുടെ മൃതദേഹം കട്ടിലില്‍ കെട്ടി പിതാവ് 35 കിലോമീറ്റര്‍ ദൂരം നടന്ന് ആശുപത്രിയിലെത്തുന്നതിന്റെ വീഡിയോ പുറത്തുവന്നു.

16 വയസുള്ള മകളുടെ മൃതദേഹം കട്ടിലില്‍ കെട്ടി പെണ്‍കുട്ടിയുടെ പിതാവ് ധീരപതി സിംഗ് ഗോണ്ടും ചില ഗ്രാമവാസികളും രാവിലെ കാല്‍നടയായി പുറപ്പെട്ട് ഏഴു മണിക്കൂര്‍ കഴിഞ്ഞാണ് ആശുപത്രിയിലെത്തിയത്. മെയ് 5 നാണ് കൗമാരക്കാരി ആത്മഹത്യ ചെയ്തത്. ഗഡായ് ഗ്രാമത്തിലെ അവരുടെ വീട്ടിലെത്തിയ പോലീസ് 35 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് കാരണം, കുടുംബത്തിന് ഒരു വാഹനം വാടകയ്ക്കെടുക്കാന്‍ കഴിഞ്ഞില്ല. അധികൃതര്‍ മറ്റു സൗകര്യങ്ങളൊന്നും ഒരുക്കി കൊടുക്കാത്തതിനാലാണ് ഇവര്‍ക്ക് കാല്‍നടയായി ആശുപത്രിയിലേക്ക് പോകേണ്ടി വന്നത്.

READ MORE: ഡോക്ടറെ വൈദ്യുത വയറുകള്‍ കൊണ്ട് ശരീരത്തില്‍ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി : പ്രൊഫസറായ ഭാര്യ അറസ്റ്റില്‍

‘ഞങ്ങള്‍ രാവിലെ 9 മണിയോടെയാണ് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. വൈകുന്നേരം 4 മണിയോടെ എത്തി. കട്ടില്‍ ചുമന്ന് ഞങ്ങള്‍ എല്ലാവരും ക്ഷീണിതരായിട്ടുണ്ട്. ഇത്രയും വലിയൊരു പ്രശ്‌നത്തിന് ആരും ഒരു പരിഹാരം കണ്ടില്ലെന്നും ഗോണ്ട് പറഞ്ഞു.

ഗ്രാമത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ഒരു റോഡുണ്ടെന്നും അധികൃതര്‍ ഒരു വാഹന സൗകര്യം ചെയ്തുതന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനായി മൃതദേഹങ്ങള്‍ എത്തിക്കുന്നതിന് വകുപ്പിന് ബഡ്ജറ്റ് അനുവദിച്ചിട്ടില്ലെന്നും അതിനാല്‍ വാഹന സൗകര്യമൊരുക്കാന്‍ കഴിയില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്‍ അരുണ്‍ സിംഗ് പറഞ്ഞു.

READ MORE: കോവിഡിന്‍റെ അതിമാരകവും തീവ്രവുമായ രണ്ടാം തരംഗം ഇന്ത്യയിൽ മാത്രമല്ല ; കണക്കുകൾ പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന

shortlink

Related Articles

Post Your Comments

Related Articles


Back to top button