Latest NewsKeralaNattuvarthaNews

‘കേന്ദ്രസർക്കാരിനെ വിമർശിക്കാം; കേരള സർക്കാരിനെ പാടില്ല?’;പുരോഗമന പക്ഷക്കാരുടെ ഇരട്ടത്താപ്പിനെതിരെ ശ്രീജിത്ത് പണിക്കർ

സംസ്ഥാന സർക്കാരിനെ വിമർശിച്ച എനിക്ക് മാധ്യമവിലക്ക് വേണമെന്ന് ഇതേ ‘പുരോഗമന’ പക്ഷക്കാർ.

കേന്ദ്ര സർക്കാരിനെതിരെ വ്യാജ വീഡിയോ പങ്കുവെച്ച കവി സച്ചിദാനന്ദന് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ അഭിഹപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്ന പേരിൽ പുരോഗമന പക്ഷക്കാർ രംഗത്ത് വന്നിരിക്കുകയാണ്. ഇതിനെതിരെ ഫേസ്ബുക്കിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.

സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന തനിക്ക് മാധ്യമ വിലക്ക് വേണമെന്ന് പറയുന്ന പുരോഗമന പക്ഷക്കാരാണ് സച്ചിദാനന്ദന് വേണ്ടി വാദിക്കുന്നതെന്ന് ശ്രീജിത്ത് പറയുന്നു. കവി പോസ്റ്റ് ചെയ്തത് ഫേക്ക് വീഡിയോ ആണെന്നും ഫേസ്ബുക്കിന്റെ കമ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘിച്ചതിനാണ് വിലക്കേർപ്പെടുത്തിയതെന്നും ശ്രീജിത്ത് പായുന്നു. അതേസമയം തൻ പറഞ്ഞത് യഥാർത്ഥത്തിൽ നടന്ന വസ്തുതകൾ മാത്രമാണെന്നും അതിൽ അസഭ്യമോ അശ്ലീലമോ സ്ത്രീവിരുദ്ധതയോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമിഴ്നാട്ടിൽ നാളെ മുതൽ ലോക്ക്ഡൗൺ; ദില്ലിയിലും യുപിയിലും ലോക്ക്ഡൗൺ നീട്ടി

ശ്രീജിത്ത് പണിക്കറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

കേന്ദ്രസർക്കാരിനെ വിമർശിച്ച കവിയ്ക്ക് താൽക്കാലിക സമൂഹമാധ്യമ വിലക്ക്. വിലക്ക് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും നടപടി ഫാഷിസമെന്നും ചില പുരോഗമന പക്ഷക്കാർ. പോസ്റ്റ് ചെയ്തത് ഫേക്ക് വിഡിയോ ആണെന്നും വാർത്തകൾ. കമ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘിച്ചുവെന്ന് ഫേസ്ബുക്ക്.
സംസ്ഥാന സർക്കാരിനെ വിമർശിച്ച എനിക്ക് മാധ്യമവിലക്ക് വേണമെന്ന് ഇതേ ‘പുരോഗമന’ പക്ഷക്കാർ. എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം വേണ്ടെന്നും ഇക്കൂട്ടർ. പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് കേരളത്തിൽ യഥാർത്ഥത്തിൽ നടന്ന വസ്തുതകൾ മാത്രം. അസഭ്യമോ അശ്ലീലമോ സ്ത്രീവിരുദ്ധതയോ ഇല്ല. കമ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘനമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button