Latest NewsNewsGulf

ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾ പുതിയ മാർഗങ്ങളിലൂടെ ഇനി യുഎഇയിലേക്ക്

ഇന്ത്യയിൽ നിന്ന് അർമേനിയയിലേക്കുള്ള ഏജൻസിയുടെ ആദ്യ വിമാനം മെയ് 22 ന് മുംബൈയിൽ നിന്ന് യെരേവനിലേക്ക് പുറപ്പെടും .

ദുബായ്: ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളിൽ പലരും അർമേനിയ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലൂടെ യാത്രചെയ്ത് യുഎഇയിൽ മടങ്ങിയെത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അർമേനിയൻ തലസ്ഥാനമായ യെരേവനിൽ 14 ദിവസം ചെലവഴിക്കുകയും ശേഷം യുഎഇയിൽ പ്രവേശിക്കാമെന്നാണ് ട്രാവൽ ഏജൻസികൾ സ്ഥിരീകരിച്ചു. സ്വകാര്യ ജെറ്റുകളേക്കാൾ പ്രായോഗിക ഓപ്ഷനും കൂടിയാണിത്, ഇതിനായി ഏജൻസികൾ ഓരോ യാത്രക്കാരനിൽ നിന്നും 6,000 ദിർഹം മുതലാണ് പാക്കേജുകളായി ഈടാക്കുന്നത് , ഇതിൽ വിമാന ടിക്കറ്റ് , ഹോട്ടൽ താമസം, ഭക്ഷണം, യെരേവാനിലെ പിസിആർ ടെസ്റ്റ് എന്നിവ ഉൾപ്പെടുന്നതാണ്.

നിലവിൽ യുഎഇ, സൗദി അറേബ്യ, ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ് ഇതിൽ കുവൈത്ത് ഒഴികെയുള്ള രാജ്യങ്ങളിൽ . ഒരു മൂന്നാം രാജ്യത്ത് യാത്രക്കാർക്ക് 14 ദിവസം ക്വാറന്റൈൻ നടപടികൾക്ക് വിധേയമായാൽ ഇളവുകൾ നൽകുന്നതാണ്. നേരത്തെ, ക്വാറന്റൈൻ സ്വീകരിച്ച നിരവധി യാത്രക്കാർ അയൽ രാജ്യങ്ങളായ നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് വഴി യുഎഇയിലേക്ക് യാത്ര ചെയ്തിരുന്നു . അർമേനിയ വഴി വരാൻ ശ്രമിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് 14 ദിവസത്തെ ക്വാറന്റൈൻ നടപടികൾക്ക് വിധേയരാകേണ്ടിവരും.

Read Also: പലസ്തീന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയ്ക്ക് സ്മാരകം ഒരുക്കാന്‍ ബിജെപി മുന്നിട്ടിറങ്ങണം; വിഷ്ണുപുരംചന്ദ്രശേഖരന്‍

എന്നാൽ നേപ്പാളിനും മറ്റ് ചില രാജ്യങ്ങൾക്കും സമാനമായി അർമേനിയയിൽ യുഎഇ യാത്രാ വിലക്ക് ഏർപ്പെടുത്തിയാൽ പ്രയാസം സൃഷ്ടിക്കുമെന്ന ഭയത്താൽ ചാർട്ടേഡ് ഫ്ലൈറ്റുകൾക്ക് വില ഇരട്ടിയോ മൂന്നിരട്ടിയോ നൽകി യാത്ര ചെയ്യുന്നവരുണ്ട് പ്രശസ്ത ട്രാവൽ ഏജന്റ് ജനറൽ മാനേജർ പറഞ്ഞു. ഇന്ത്യയിൽ നിന്ന് അർമേനിയയിലേക്കുള്ള ഏജൻസിയുടെ ആദ്യ വിമാനം മെയ് 22 ന് മുംബൈയിൽ നിന്ന് യെരേവനിലേക്ക് പുറപ്പെടും . യാത്രക്കാർ ജൂൺ 6 നാണ് ദുബായിലെത്തുക. “പാക്കേജിൽ ഏകദേശം 6000 ദിർഹം മുതൽ 7000 ദിർഹം വരെയാണ്. ഹോട്ടൽ താമസം, ഇന്ത്യൻ ഭക്ഷണവും അർമേനിയയിലെ പിസിആർ പരിശോധനയും ഉൾപ്പെടുന്നതാണ്, ”അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button