COVID 19Latest NewsNewsIndiaInternational

പാലസ്തീന് തിരിച്ചടി നല്‍കുമ്പോഴും ഇന്ത്യയെ കൈവിടാതെ ഇസ്രായേൽ ; മെഡിക്കൽ ഉപകരണങ്ങളുമായി ഇസ്രയേൽ വിമാനം ഇന്ത്യയിലെത്തി

ജെറുസലേം : പാലസ്തീന്‍ തീവ്രാദികളുടെ ആക്രമണത്തിന് തിരിച്ചടി നൽകുമ്പോഴും ഇന്ത്യയ്ക്ക് സഹായവുമായി ഇസ്രയേല്‍. മെഡിക്കല്‍ ഓക്‌സിജന്‍ അടക്കമുള്ള സാധനങ്ങളുമായി ഇസ്രയേലില്‍ നിന്നുള്ള വിമാനം ഇന്നലെ ഇന്ത്യയിലെത്തി.

Read Also : വാക്‌സിനേഷന്‍ സ്ലോട്ട് ബുക്ക് ചെയ്യാൻ കുറുക്ക് വഴി തേടിയാൽ പണി കിട്ടും; മുന്നറിയിപ്പുമായി സി ഇ ആര്‍ ടി ഇന്‍  

ഇസ്രായേല്‍ ഭീകരരോട് നേരിട്ട് യുദ്ധം ചെയ്യുകയാണ്. അതു പോലെ തന്നെയാണ് ഇന്ത്യയുടെ പേരാട്ടവും.അതു മഹാമാരിയായ കൊറോണയോടാണ്. ഇസ്രയേലിന്റെ ഉറ്റ സുഹൃത്തായ രാജ്യത്തോടൊപ്പം നില്‍ക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ ഡോ. റോണ്‍ മാല്‍ക്ക പറഞ്ഞു.

 

ഓക്‌സിജന്‍ ഉപകരണങ്ങള്‍ അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങളാണ് ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. ഇസ്രായേല്‍ വിതരണം ചെയ്യുന്ന ആരോഗ്യ ഉപകരണങ്ങളുടെ മൂന്നാം ഘട്ടമാണിത്. വൈദ്യസഹായവുമായുള്ള രണ്ടാമത്തെ വിമാനം മെയ് ആറിന് എത്തിയിരുന്നു. ഓക്സിജന്‍ ജനറേറ്ററും റെസ്പിറേറ്ററും അടക്കം ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യ ഇസ്രായേലിന്റെ അടുത്ത സുഹൃത്താണ്, ഭീകരര്‍ ഞങ്ങള്‍ക്കെതിരെ യുദ്ധം നടത്തുന്ന പ്രതികൂലമായ ഈ സാഹചര്യത്തിലും ഞങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കാറുണ്ട്. ആ ദൗത്യമാണ് തങ്ങള്‍ നിറവേറ്റുന്നതെന്നും ഇസ്രയേല്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button