കൊച്ചി: കമ്യൂണിസ്റ്റ് ചായ്‌വ് ഉള്ള പോസ്റ്റുകളുമായി എത്തുന്ന സോഷ്യൽ മീഡിയ അക്കൗണ്ട് ആണ് പോരാളി ഷാജി. പാർട്ടിക്കെതിരെ വരുന്ന വിമർശനങ്ങൾ മുഖമില്ലാത്തവരുടെതാണെന്നും പോരാളി ഷാജി നിഗൂഢമായ അജ്ഞാത സംഘമാണെന്നും പറഞ്ഞിരിക്കുകയാണ് സിപിഐഎം നേതാവ് എ എ റഹീം. ഇപ്പോഴിതാ നിഗൂഢമായ അജ്ഞാത സംഘമെന്നുമുള്ള റഹീമിന്റെ പരാമർശത്തിന് മറുപടിയുമായി ഷാജിയുടെ പോസ്റ്റ്. റഹീമിന്റെ ഗുഡ് സർട്ടിഫിക്കറ്റും പാർട്ടിയുടെ ശമ്പളവും തനിക്ക് വേണ്ടെന്ന് ഷാജി പോസ്റ്റിൽ പറയുന്നു
പോസ്റ്റ് പൂർണ്ണ രൂപം
വല്ലാതെ അഹങ്കരിക്കരുത് റഹിമേ..
പാർട്ടിക്ക് വേണ്ടി എന്നും ഓശാന പാടാൻ ലക്ഷങ്ങൾ കൊടുത്ത് സോഷ്യൽ മീഡിയയിൽ നിർത്തിയേക്കുന്നവരിൽ ഞാനില്ല..
ഞാനെന്നല്ല ഇവിടത്തെ ലക്ഷക്കണക്കിന് സാധാരണ അനുഭാവികളുമില്ല..
ഇടത് മുന്നണി ഇപ്രാവശ്യം മഹത്തായ വിജയം നേടിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ മുഖമില്ലാത്ത,, അറിയപ്പെടാൻ താത്പര്യമില്ലാത്ത,പാർട്ടി ആഞ്ജക്കായി കാത്ത് നിൽക്കാതെ സ്വന്തം സമയവും ജോലിയും മിനക്കെട്ട് ആശയങ്ങളും വികസന വാർത്തകളും പ്രചരിപ്പിക്കുന്ന,, പാർട്ടി പറയുന്നതിന് മുൻപേ ശത്രുക്കൾക്ക് മുൻപിൽ പ്രതിരോധം തീർക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ അധ്വാനമുണ്ട്..അവരാണ് ഈ വിജയത്തിന് പിന്നിൽ..
read also: ‘കണക്ക് പഠിച്ചത് വെറുതേ ആയല്ലോ, 546 കഴിഞ്ഞിട്ടാണല്ലേ 500?’; സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഗെയ്റ്റ് പാസിന് ട്രോൾ പൂരം
അല്ലാതെ മാസ ശമ്പളം വാങ്ങി കമ്പ്യൂട്ടറിൽ മാസത്തിൽ പത്ത് കളർ പോസ്റ്റുമിട്ട് നടക്കുന്ന നിങ്ങടെ സ്വന്തം കോണാണ്ടർമാരല്ല..
ഞാൻ വെല്ലുവിളിക്കുകയാണ് റഹിമേ..
പാർട്ടി പണം ചിലവാക്കി നില നിർത്തുന്ന ഓഫിഷ്യൽ പേജുകളെക്കാളും കോടികൾ ചിലവിട്ട് വിവിധ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ നടത്തിയ പ്രചാരങ്ങളെക്കാളും നൂറിരട്ടി ഗുണം ഈ പേജിൽ നിന്നും കിട്ടിയിട്ടുണ്ട്..
വികസനവും നന്മയും പറഞ് ആയിരം ഇരട്ടി പോസ്റ്റുകൾ ഈ പേജിലൂടെ മലയാളികൾ ഉള്ളിടത്തെല്ലാം എത്തിയിട്ടുണ്ട്…
കോടാനുകോടി ചിലവിട്ട് ന് നിങ്ങൾ നടത്തിയ ഓൺലൈൻ ഗുസ്തികളെക്കാൾ ആയിരം ഇരട്ടി പേരിലേക്ക് ഇടത് പക്ഷം ചെയ്ത കാര്യങ്ങൾ എയർ ചെയ്യാൻ ഈ പേജിന് കഴിഞ്ഞിട്ടുണ്ട്..അതും നിങ്ങളിൽ നിന്ന് ഒരു പത്ത് പൈസ പോലും ഓശാരം വാങ്ങാതെ… Ok…
റഹിമിന് അത് ഏത് അളവ് കോൽ വെച്ച് വേണമെങ്കിലും പരിശോധിക്കാം..
പിന്നെ വിമർശനം….
തെറ്റ് കണ്ടാൽ വിമർശനം വരും റഹിമേ..
എന്റേത് ഉൾപ്പെടെ ഇവിടെയുള്ള ലക്ഷകണക്കിന് പ്രൊഫൈളുകൾ അനുഭാവികളുടേതാണ്.. അവരും ഞാനും നിങ്ങളിൽ നിന്ന് പത്തു പൈസ പോലും കൈപ്പറ്റിയിട്ടില്ല.. ഉണ്ടോ..??
അത് കൊണ്ട് വിയോജിപ്പുകൾ തീർച്ചയായും പറയും.. വിയോജിപ്പുകൾ ഇല്ലാതെ എല്ലാ ഏമാന്മാരും ‘സ.. സ.. സ’ മൂളി രണ്ട് സ്റ്റേറ്റിലെ ഇടത് പക്ഷത്തിന്റെ പതിനാറടിയന്തിരം നടത്തിയിട്ടുണ്ടല്ലോ..
അത്രയും കിട്ടിയത് പോരെ..
നിങ്ങളെ പിന്തുണയ്ക്കുന്നവർ നിങ്ങളെ ഒന്ന് വിമർശിച്ചാൽ അപ്പോഴേക്കും ക്രിമിനൽ സംഘം ആവുമോ.. പാർട്ടി ദ്രോഹികൾ ആവുമോ..
എനിക്ക് റഹിമിന്റെ ഒരു ഗുഡ് സർട്ടിഫിക്കറ്റും വേണ്ട.. പാർട്ടിയുടെ ശമ്പളവും വെണ്ട..
പറയാനുള്ളത് പറയും..നന്മകൾ പ്രചരിപ്പിക്കുകയും ചെയ്യും.. അപ്പൊ ശരി by..
Post Your Comments