Latest NewsKeralaNews

കെകെ ശൈലജയ്ക്ക് വേണ്ടി പ്രചാരണം, പിന്നില്‍ രാജാവിനെക്കാള്‍ രാജഭക്തിയുള്ളവര്‍; വെള്ളാപ്പള്ളി നടേശന്‍

സര്‍ക്കാര്‍ ജോലികളിലെ ജീവനക്കാരുടെ ജാതി, മത, സമുദായ പ്രാതിനിധ്യത്തെക്കുറിച്ച്‌ ഒരു കണക്കെടുപ്പ് ആദ്യം നടത്തട്ടെ

ആലപ്പുഴ: പിണറായി വിജയൻ നേതൃത്വം നൽകുന്ന രണ്ടാം മന്ത്രിസഭയിൽ മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ ഇല്ല. എന്നാൽ ശൈലജയെ തിരികെകൊണ്ടുവരണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ വലിയരീതിയിൽ ഉയരുകയാണ്. ഇതിൽ പ്രതികരണവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ശൈലജയ്ക്ക് അമാനുഷിക പരിവേഷം നല്‍കാന്‍ നീക്കമെന്നും ഇതിനു പിന്നിൽ രാജാവിനെക്കാള്‍ വലിയ രാജഭക്തിയുള്ളവരാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സാമ്പത്തിക സംവരണം ഒഴികെയുള്ള എല്ലാ നല്ലകാര്യത്തിനും സര്‍ക്കാരിന് പിന്തുണ നല്‍കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

read also: ആറോ ഏഴോ വര്‍ഷം മുന്‍പ് ഇത് പറഞ്ഞവന്‍ ഇന്ന് ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമല്ല; പരിഹാസവുമായി അന്‍വർ

”സാമ്പത്തിക സംവരണത്തിന് മുമ്പ് സാമുദായിക സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യം സഫലീകരിക്കണം. സര്‍ക്കാര്‍ ജോലികളിലെ ജീവനക്കാരുടെ ജാതി, മത, സമുദായ പ്രാതിനിധ്യത്തെക്കുറിച്ച്‌ ഒരു കണക്കെടുപ്പ് ആദ്യം നടത്തട്ടെ. മാസങ്ങള്‍ പോലും അതിന് വേണ്ടിവരില്ല. ശേഷം അര്‍ഹമായ പ്രാതിനിധ്യം പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉറപ്പാക്കി സാമ്ബത്തിക സംവരണം കൊണ്ടുവരാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്.” വെള്ളാപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button