KeralaLatest NewsNews

അന്നെ മെരുക്കാന്‍ കഴിയുമോന്ന് ഞാനും ഒന്ന് നോക്കട്ടേ

അബ്ദുറബ്ബിന്റെ നിലമ്പൂര്‍ എരുമയ്ക്ക് മറുപടിയുമായി പി.വി.അന്‍വര്‍ എം.എല്‍.എ

മലപ്പുറം: സമൂഹമാദ്ധ്യമത്തില്‍ പി.കെ. അബുദു റബ്ബും പി.വി അന്‍വറും തമ്മിലുള്ള രാഷ്ട്രീയ പോര് മുറുകുകയാണ്. അന്‍വറിന്റെ ലീഗിനെതിരായ പോസ്റ്റിന് ‘അബുദു റബ്ബിന്റെ മറുപടി പോസ്റ്റ് ശനിയാഴ്ച പ്രത്യക്ഷപ്പെട്ടിരുന്നു, ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും റബ്ബിനെതിരെ തിരിച്ചടിച്ച് പി.വി. അന്‍വര്‍ അടുത്ത പോസ്റ്റുമായി എത്തിയത്.

പി.വി. അന്‍വറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

‘തിരൂരങ്ങാടി മണ്ഡലത്തില്‍ മാത്രം ഇന്ന് എംഎല്‍എമാര്‍ രണ്ടാണ്. ഒന്ന് ജനങ്ങള്‍ തിരഞ്ഞെടുത്ത കെ.പി.എ മജീദ് സാഹിബും, രണ്ട് ‘ഇപ്പോളും ഞാനാണ് എംഎല്‍എ’ എന്നും പറഞ്ഞ് കസേരയില്‍ അള്ളിപിടിച്ചിരിക്കുന്ന പി.കെ.അബ്ദു റബ്ബും. വിദ്യാഭ്യാസ മന്ത്രി ഇന്ന് സഖാവ് വി.ശിവന്‍കുട്ടിയാണ്. ഇനി പഴയ ഓര്‍മ്മയ്ക്ക് അത് കൂടി ഏറ്റെടുത്ത് കൊണ്ട് ഇറങ്ങിയേക്കരുത്. ദാ..ഇനി.പി.വി.അന്‍വര്‍ പറയും റബ്ബ് അനുസരിക്കും..അന്നെ മെരുക്കാന്‍ കഴിയുമോന്ന് ഞാനും ഒന്ന് നോക്കട്ടേ.

‘നാണിക്കേണ്ടാ റബ്ബേ..വേഗം മാറ്റിക്കോളീം..ന്നിട്ട് വേണേല്‍ എക്‌സ്.എംഎല്‍എ എന്ന് പേജില്‍ ഒരു ബോര്‍ഡ് വെച്ചോളീ..” അന്‍വര്‍ കുറിച്ചു.

ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് പോരിലേക്ക് നയിച്ചത്. മുസ് ലിം ലീഗിനെ ഉന്നമിട്ട് പി.വി.അന്‍വര്‍ എംഎല്‍എ പങ്കുവെച്ച പരിഹാസ പോസ്റ്റിന് മറുപടിയുമായി അബ്ദുറബ്ബ് എത്തിയിരുന്നു.’ആഫ്രിക്കയില്‍ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്പൂര്‍ കാടുകളില്‍ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. ക്യാപ്റ്റന്‍ ഇടപെട്ട് (വലിയ വകുപ്പൊന്നും വേണ്ട) വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ.. കൊടുത്തു മെരുക്കണമെന്ന് അപേക്ഷയുണ്ട്. ഈ കോവിഡ് കാലത്ത് ഇജ്ജാതി എരുമകളെ മെരുക്കുന്നതും വലിയ ഒരു കരുതലാണ്.’ പരിഹാസത്തിന് അതേ നാണയത്തില്‍ തന്നെ റബ്ബ് തിരിച്ചടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button