KeralaLatest NewsNews

കെ സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയെന്ന ആരോപണം; പ്രതികരണവുമായി സി കെ ജാനു

പാർട്ടിയെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്

കൽപ്പറ്റ: സി കെ ജാനുവിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന പ്രസീത അഴീക്കോടിന്റെ ആരോപണത്തിനെതിരെ പ്രതികരണവുമായി സി കെ ജാനു. പാർട്ടിയെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് സി കെ ജാനു വ്യക്തമാക്കി. ആരോപണത്തിന് പിന്നിൽ രണ്ടു പേരാണെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സി കെ ജാനു പറഞ്ഞു.

Read Also: ബജറ്റ്; കടമെടുപ്പ് പ്രതീക്ഷിച്ച് സർക്കാർ അഭിമാന പദ്ധതികൾ പ്രഖ്യാപിക്കുമോ? ആശങ്കയിൽ ജനം

എൻ.ഡി.എ. സ്ഥാനാർഥിയാകാൻ സി.കെ. ജാനു ബി.ജെ.പി.യോട് ആവശ്യപ്പെട്ടത് 10 കോടി രൂപയാണെന്നും ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷററായ പ്രസീത അഴീക്കോട് ആരോപിച്ചിരുന്നു. പാർട്ടിക്ക് അഞ്ച് നിയമസഭാ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവും സി കെ ജാനു ആവശ്യപ്പെട്ടിരുന്നു.. എന്നാൽ കോട്ടയത്ത് നടന്ന ചർച്ചയിൽ കെ സുരേന്ദ്രൻ ഇതൊന്നും അംഗീകരിച്ചില്ല. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് ജാനു 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറയുന്നു.

തിരുവനന്തപുരത്തു വെച്ചാണ് സുരേന്ദ്രൻ സി കെ ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നു അതെന്നും അന്നേദിവസം സി കെ ജാനു ഏത് ഹോട്ടലിലാണ് താമസിക്കുന്നതെന്ന് തിരക്കി കെ സുരേന്ദ്രൻ വിളിച്ചിരുന്നതായും പ്രസീത ആരോപിച്ചു.

Read Also: രാജ്യം ശുഭ പ്രതീക്ഷയിൽ; 350 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനം, ശരിയായ ദിശയിലേക്കെന്ന് റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button