Latest NewsNewsIndia

യോഗിയുടെ ‘യുപി മോഡല്‍’ വിജയം കണ്ടു; ഉത്തര്‍പ്രദേശില്‍ കൂടുതല്‍ ഇളവുകള്‍

17,000ത്തോളം പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ ഒഴിവാക്കി. ഇതോടെ 71 ജില്ലകളിലും നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചിരിക്കുകയാണ്.

Also Read: വി മുരളീധരന്റെ കൃത്യമായ ഇടപെടൽ: സൗദിയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഷിൻസിയുടെയും അശ്വതിയുടെയും മൃതദേഹം നാട്ടിലെത്തിക്കും

ലക്‌നൗ, ഗൊരഖ്പൂര്‍, സഹറാന്‍പൂര്‍, മീററ്റ് എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരും. ആക്ടീവ് കേസുകളുടെ എണ്ണം 600ല്‍ താഴെയെത്തിയ ജില്ലകള്‍ക്കാണ് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയത്. ലക്‌നൗ ഉള്‍പ്പെടെയുള്ള നാല് ജില്ലകളില്‍ ഇപ്പോഴും 600ലധികം ആക്ടീവ് കേസുകളുണ്ട്. ബറെയ്‌ലി, ബുലന്ദ്ഷഹര്‍ എന്നീ ജില്ലകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള കടകള്‍ക്ക് ആഴ്ചയില്‍ അഞ്ച് ദിവസം തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം 1,100 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 17,000ത്തോളം പേരാണ് വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യാവസ്ഥ പിന്നിട്ടതോടെ കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button