തിരുവനന്തപുരം: പശുവിന്റെ ചാണകവും, ഗോമൂത്രവും ഉപയോഗിച്ച് ഓര്‍മ്മ ശക്തിയും ഏകാഗ്രത വര്‍ദ്ധിപ്പിക്കാനുമായി ‘പഞ്ചഗവ്യ ഘൃതം’. കേരള സര്‍ക്കാറിന്റെ കീഴിലുള്ള ആയുര്‍വേദ ഔഷധ നിര്‍മാണ വിതരണ സ്ഥാപനമായ ഔഷധിയാണ് പുതിയ മരുന്നു വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
‘പഞ്ചഗവ്യ ഘൃതം’ എന്ന പേരില്‍ പുറത്തിറക്കിയ ഔഷധത്തില്‍ ഗോമൂത്രം, ചാണകം, പാല്‍, തൈര്, നെയ്യ് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മഞ്ഞപ്പിത്തത്തിനും പനിക്കും അപസ്മാരത്തിനും ഈ മരുന്ന് ഉപയോഗിക്കാമെന്നാണ് ഔഷധിയുടെ വെബ്‌സൈറ്റില്‍ പറയുന്നത്. മാനസിക പിരിമുറുക്കങ്ങളും ഈ ഔഷധം കഴിച്ചാല്‍ ഇല്ലാതാകുമെന്നും സ്ഥാപനം സാക്ഷ്യപ്പെടുത്തുന്നത്.
ഗോക്കളെ ആരാധിക്കുന്നതിനെതിരെയും ഗോവധം നിരോധിച്ച സംസ്ഥാനങ്ങള്‍ക്കെതിരെയും വിമർശനം ഉന്നയിച്ച സർക്കാരായിരുന്നു പിണറായി സര്ക്കാർ. ഗോ മൂത്രത്തേയും ചാണകത്തെയും പലപ്പോഴും വിമർശിക്കുന്ന ഇടതു സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനത്തിൽ നിന്നുമാണ് ‘പഞ്ചഗവ്യ ഘൃതം’ വിതരണത്തിനെത്തുന്നതെന്നതും ശ്രദ്ധേയമാണ്
Post Your Comments