COVID 19Latest NewsNewsIndia

ചൂട് കാലാവസ്ഥയിൽ കോവിഡ് വ്യാപനം കുറയുമോ ? : പുതിയ പഠന റിപ്പോർട്ട് പറയുന്നതിങ്ങനെ

ലണ്ടൻ : ലണ്ടനിലെ ഇംപീരിയൽ കോളേജ് ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനമനുസരിച്ച്, താപനിലയും ജനസാന്ദ്രതയുമാണ് വൈറസ് എത്ര എളുപ്പത്തിൽ പടരുന്നു എന്ന് നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ. എന്നാൽ ലോക്ക് ഡൗൺ പോലുള്ള ആൾക്കൂട്ടങ്ങളെ നിയന്ത്രിക്കുന്ന നടപടികളുടെ അഭാവത്തിൽ മാത്രമാണിതെന്നും പഠനത്തിൽ പറയുന്നു. നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Read Also : സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷം , 18 ലക്ഷത്തോളം പേർ നിരക്ഷരർ :L കണക്കുകൾ പുറത്ത് വിട്ട് മന്ത്രി വി ശിവന്‍കുട്ടി 

‘ശാരീരിക അകലം പോലുള്ള നയപരമായ ഇടപെടലുകളേക്കാൾ താപനിലയിലെ മാറ്റങ്ങൾ വൈറസ് വ്യാപനത്തിൽ വളരെ ചെറിയ സ്വാധീനം മാത്രമാണ് ചെലുത്തുന്നതെന്ന് ഞങ്ങൾ നടത്തിയ പഠന ഫലങ്ങൾ കാണിക്കുന്നു, അതിനാൽ മുഴുവൻ ആളുകളും വാക്സിൻ എടുക്കാതെ തുടരുന്ന ഈ സമയത്ത്, ചൂടുകാലം വരുന്നു എന്ന കാരണത്താൽ, ഗവൺമെന്റുകൾ ലോക്ക് ഡൗണുകൾ , സാമൂഹിക അകലം എന്നിവ പോലുള്ള നയങ്ങൾ ഉപേക്ഷിക്കരുത്’- പഠനം നടത്തിയവരിൽ ഒരാളായ ഇംപീരിയൽ ലൈഫ് സയൻസസ് വകുപ്പിലെ ടോം സ്മിത്ത് പറയുന്നു.

അതേസമയം കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് താപനില കുറയുന്നത് നയപരമായ ഇടപെടലുകളുടെ അഭാവത്തിലോ, ആളുകളുടെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലോ, വൈറസ് കൂടുതൽ എളുപ്പത്തിൽ പടരാൻ ഇടയാക്കുമെന്നും സ്മിത്ത് കൂട്ടിച്ചേർത്തു.

കോവിഡ് 19 വൈറസിന്റെ വ്യാപനത്തിന്, കാലാവസ്ഥ വ്യതിയാനം കാരണമാകുമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഫ്ലൂ വൈറസുകൾ, മറ്റ് കൊറോണ വൈറസുകൾ എന്നിവ പാരിസ്ഥിതിക ഘടകങ്ങളാൽ ബാധിക്കപ്പെടുന്നവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വൈറസ് വ്യാപനത്തിൽ താപനില, ഈർപ്പം, അൾട്രാവയലറ്റ് വികിരണം (സൂര്യപ്രകാശം) എന്നിവയുൾപ്പെടെയുള്ള പാരിസ്ഥിതിക ഘടകങ്ങളുടെ പ്രത്യാഘാതങ്ങൾ മഹാമാരിയുടെ സമയത്ത് നിർണ്ണയിക്കുന്നത് ബുദ്ധിമുട്ടാണ്, കാരണം ജനസാന്ദ്രത, ആളുകളുടെ സ്വഭാവം തുടങ്ങിയ മാനുഷിക ഘടകങ്ങളാണ് വൈറസ് വ്യാപനത്തിൽ പ്രധാന പങ്കുവഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button