KeralaLatest News

കൊല്ലത്ത് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയിൽ : കൊലപാതകമെന്ന് ബന്ധുക്കള്‍, ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍

സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭർത്താവു നിരന്തരം മര്‍ദിച്ചിരുന്നെന്ന് കുടുംബം പറഞ്ഞു.

കൊല്ലം: കൊല്ലത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വിസ്മയയെ (24) ആണ് ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനമെറ്റ പാടുകളുണ്ട്. മരണം കൊലപാതകമാണെന്ന് യുവതിയുടെ അച്ഛന്‍ പ്രതികരിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭർത്താവു നിരന്തരം മര്‍ദിച്ചിരുന്നെന്ന് കുടുംബം പറഞ്ഞു.

ഇടയ്ക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടായി യുവതി സ്വന്തം വീട്ടിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട് ഒത്തുതീർപ്പാക്കി പോയതാണ്. ഇന്നലെ സഹോദരന് അയച്ച വാട്സാപ്പ് സന്ദേശത്തിൽ ശരീരം നിറയെ മർദ്ദനമേറ്റ ഫോട്ടോകളും അയച്ചിരുന്നു.

മോട്ടോര്‍ വകുപ്പിലെ ജീവനക്കാരനായ കിരണാണ് ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. വിസ്മയയുടെ പോസ്റ്റ്മോർട്ടം നടക്കുകയാണ്. ബന്ധുക്കൾ എല്ലാവരും ആശുപത്രിയിൽ ഉണ്ട്. 2020 മാര്‍ച്ചിലായിരുന്നു ഇവരുടെ വിവാഹം.

ബന്ധുക്കളുടെ പരാതിയെക്കുറിച്ച്‌ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി മനോജ് അന്വേഷിക്കും. സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കമ്മിഷന്‍ കൊല്ലം റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button