COVID 19Latest NewsIndiaNews

രാജ്യത്ത് കോവിഡ് വാക്‌സിൻ സൗജന്യമായി നൽകിയ പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് ബാനര്‍ വയ്ക്കണമെന്ന് യു.ജി.സി

ഡല്‍ഹി യൂണിവേഴ്സിറ്റി യു.ജി.സി നിര്‍ദേശം പാലിച്ച് നോര്‍ത്ത്, സൗത്ത് ക്യാംപസുകളില്‍ ബോര്‍ഡ് സ്ഥാപിക്കുമെന്ന് വൈസ് ചാന്‍സിലര്‍ പി.സി ജോഷി അറിയിച്ചു

ന്യൂഡൽഹി : കോവിഡ് വാക്‌സിൻ സൗജന്യമായി നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയറിയിച്ച് ബാനര്‍ വയ്ക്കാന്‍ നിര്‍ദേശിച്ച് യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍ (യുജിസി). സര്‍ക്കാര്‍ ധനസഹായം കൈപറ്റുന്ന യൂണിവേഴ്സിറ്റികള്‍, കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബാനര്‍ വയ്ക്കണമെന്നാണ് യു.ജി.സി നിര്‍ദേശിച്ചിരിക്കുന്നത്.

പോസ്റ്ററില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്കൊപ്പം ‘എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍, ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ ക്യാംപെയിന്‍, നന്ദി പിഎം മോദി’ എന്നാണ് എഴുതേണ്ടതെന്ന് നിര്‍ദേശമുണ്ട്. ജൂണ്‍ 21 മുതലാണ് രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ എന്നത് നടപ്പിലാക്കിയത്. നേരത്തെ രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് പ്രഖ്യാപിച്ചിരുന്നു.

ഡല്‍ഹി യൂണിവേഴ്സിറ്റി യു.ജി.സി നിര്‍ദേശം പാലിച്ച് നോര്‍ത്ത്, സൗത്ത് ക്യാംപസുകളില്‍ ബോര്‍ഡ് സ്ഥാപിക്കുമെന്ന് വൈസ് ചാന്‍സിലര്‍ പി.സി ജോഷി അറിയിച്ചു. ഡൽഹിയിലെ ജാമിയ മിലിയ യൂണിവേഴ്സിറ്റിയും ഇത്തരം ഒരു സന്ദേശം ലഭിച്ചതായി പറഞ്ഞു.  ചൊവ്വാഴ്ച ഇത് സംബന്ധിച്ച തീരുമാനം എടുക്കുമെന്നാണ് ഇവര്‍ അറിയിച്ചത്. വിവിധ ഐ.ഐ.ടികള്‍ക്കും യു.ജി.സി നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button