KeralaLatest NewsIndiaNewsInternational

ഒളിമ്പിക്സിൽ യോഗ്യത നേടി മലയാളി നീന്തൽ താരം സജൻ പ്രകാശ്

അറ്റ്ലാന്റാ ഒളിമ്പിക്സിൽ മത്സരിച്ച സെബാസ്റ്റ്യൻ സേവ്യറിന് ശേഷം ആദ്യമായാണ് ഒരു മലയാളി നീന്തൽ താരം ഒളിമ്പിക്സ് യോഗ്യത നേടുന്നത്

ഡൽഹി: മലയാളി നീന്തൽതാരം സജൻ പ്രകാശിന് ഒളിമ്പിക്സ് യോഗ്യത. ജപ്പാനിലെ ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്സിൽ 200 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ സജൻ ഇന്ത്യയെ പ്രതിനിധീകരിക്കും. വ്യക്തിഗത ഇനത്തിൽ ഒളിമ്പിക്‌സ് യോഗ്യത ലഭിക്കുന്ന അഞ്ചാമത്തെ മലയാളി താരമാണ് സജൻ

റോമിൽ നടന്ന മീറ്റിൽ സ്വർണം നേടിയാണ് ഒളിമ്പിക്സിന് നേരിട്ട് യോ​ഗ്യത നേടുന്നവരുടെ ‘എ’ വിഭാഗത്തിൽ സജൻ എത്തിയത്. 2015ൽ നടന്ന ദേശീയ ഗെയിംസിലൂടെ ദേശീയശ്രദ്ധ നേടിയ സജൻ 2016ലെ റിയോ ഒളിംപിക്സിലും ഇതേ ഇനത്തിൽപങ്കെടുത്തിരുന്നു.

1996ലെ അറ്റ്ലാന്റാ ഒളിമ്പിക്സിൽ മത്സരിച്ച സെബാസ്റ്റ്യൻ സേവ്യറിന് ശേഷം ആദ്യമായാണ് ഒരു മലയാളി നീന്തൽ താരം ഒളിമ്പിക്സ് യോഗ്യത നേടുന്നത്. 1:56:38 സെക്കന്‍ഡിലാണ് സജൻ ഫിനിഷ് ചെയ്തത്.
1:56.48 സെക്കന്‍ഡായിരുന്നു ഒളിമ്പിക്സിന് നേരിട്ട് യോ​ഗ്യത ഉറപ്പാക്കാന്‍ വേണ്ടിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button