KeralaLatest NewsNews

രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം: രണ്ട് മരണം

കോഴിക്കോട്: രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം. ബൈപ്പാസില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പുലര്‍ച്ചെ 2 മണിയോടെയാണ് അപകടമുണ്ടായത്.

Also Read: ബിജെപി പ്രവർത്തകരെ ആക്രമിക്കാൻ പദ്ധതി: ബോംബ് പൊട്ടിത്തെറിച്ച്‌ 3 തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ജീപ്പില്‍ യാത്ര ചെയ്യുകയായിരുന്ന കോട്ടയം സ്വദേശികളായ ശ്യാം വി. ശശി, ജോര്‍ജ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയനാട്ടിലേയ്ക്ക് പോകുകയായിരുന്ന ഥാര്‍ ജീപ്പും ചേളാരിയ്ക്ക് പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

കഴിഞ്ഞ ആഴ്ചയും രാമനാട്ടുകരയില്‍ സമാനമായ രീതിയില്‍ വാഹനാപകടമുണ്ടായിരുന്നു. ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചെര്‍പ്പുളശ്ശേരി സ്വദേശികളായ അഞ്ച് പേരാണ് മരിച്ചത്. ദുരൂഹ സാഹചര്യത്തിലുണ്ടായ അപകടത്തെ കുറിച്ച് നടത്തിയ വിശദമായ അന്വേഷണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗങ്ങളായിരുന്നു ഇവരെന്ന് കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button