Life Style

ആരോഗ്യത്തിന് ഏറെ ഗുണകരമായ മുട്ട എങ്ങനെ കഴിയ്ക്കാം

എല്ലാ ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്. പുരാതന കാലം മുതല്‍ ആളുകള്‍ ആരോഗ്യത്തിനായി മുട്ട കഴിക്കുന്നു. എന്നാല്‍ എല്ലാ നല്ല കാര്യങ്ങളിലുമെന്നപോലെ, മുട്ടയുടെ കാര്യത്തിലും മിതത്വം പാലിക്കേണ്ടതുണ്ട്. ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരാന്‍ ഒരു ദിവസം 3 ല്‍ കൂടുതല്‍ മുട്ട കഴിക്കാതിരിക്കാന്‍ ശ്രമിക്കുക.

മോശം കൊളസ്‌ട്രോളിന്റെ അളവ് മുട്ട കഴിക്കുമ്പോള്‍ വര്‍ദ്ധിക്കുമെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഇത് തെറ്റായ ധാരണയാണ്. ഇത് എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവില്‍ വളരെ ചെറിയ വര്‍ദ്ധനവിന് കാരണമാകുമെങ്കിലും, എച്ച്ഡിഎല്‍(നല്ല കൊളസ്‌ട്രോള്‍) അളവ് ക്രമേണ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. വൈവിധ്യമാര്‍ന്ന ഹൃദയ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ മുട്ടയ്ക്ക് കഴിയും.

തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ പോഷകമായ കോളിന്‍ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. വൈജ്ഞാനിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്‌സ് തടയുന്നതിനും ഇത് മുട്ട സഹായിക്കും. ഈ പോഷകത്തിന്റെ മറ്റ് ഗുണങ്ങള്‍ ഇത് ഹൃദയാരോഗ്യത്തിനും കോശ സ്തര രൂപീകരണത്തിനും സഹായകരമാണ്. ഒരു മുട്ടയില്‍ നിന്ന് നിങ്ങള്‍ക്ക് 100 മില്ലിഗ്രാം കോളിന്‍ ലഭിക്കും.

മുട്ടയില്‍ ല്യൂട്ടീന്‍, സിയാക്‌സാന്തിന്‍ എന്നീ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് കാഴ്ചക്കുറവിന്റെയും തിമിരത്തിന്റെയും സാധ്യത കുറയ്ക്കുന്ന രണ്ട് പോഷകങ്ങളാണ്. വിറ്റാമിന്‍ എ, സിങ്ക് എന്നിവയുടെ നല്ല ഉറവിടം കൂടിയാണിത്. വിറ്റാമിന്‍ എ കോര്‍ണിയയ്ക്ക് സംരക്ഷണം നല്‍കുന്നു, സിങ്ക് നിങ്ങളുടെ റെറ്റിനയെ സുരക്ഷിതമാക്കുന്നു. മിക്ക പോഷകങ്ങളും അടങ്ങിയിരിക്കുന്നത് മഞ്ഞക്കരുവിലാണ്. അതിനാല്‍ വെള്ളക്കരു മാത്രം കഴിച്ച് മഞ്ഞക്കരു ഒഴിവാക്കുന്ന ശീലം മാറ്റിവെക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button