Latest NewsNewsIndia

മദ്രസ വിദ്യാർത്ഥികളുടെ പഠനത്തിനായി മൊബൈൽ ആപ്ലിക്കേഷൻ നിർമ്മിക്കാനൊരുങ്ങി യോഗി സർക്കാർ

പുതിയ അദ്ധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് മൊബൈൽ ആപ്പുകൾ പ്രയോജനപ്പെടുത്താമെന്ന് സർക്കാർ വക്താവ് അറിയിച്ചു

ലക്‌നൗ : മദ്രസ വിദ്യാർത്ഥികൾക്കായി മൊബൈൽ ആപ്ലിക്കേഷൻ കൊണ്ടുവരാനൊരുങ്ങി
ഉത്തർപ്രദേശ് സർക്കാർ. വിദ്യാർത്ഥികളുടെ പഠനത്തിനും, മറ്റ് ആവശ്യങ്ങൾക്കുമായിട്ടാണ് ഉത്തർപ്രദേശ് സർക്കാർ മൊബൈൽ ആപ്പ് നിർമ്മിക്കുന്നത്. ഇതിനായി മദ്രസ ബോർഡിന് സർക്കാർ നിർദ്ദേശം നൽകി.

പുതിയ അദ്ധ്യയന വർഷം മുതൽ വിദ്യാർത്ഥികൾക്ക് മൊബൈൽ ആപ്പുകൾ പ്രയോജനപ്പെടുത്താമെന്ന് സർക്കാർ വക്താവ് അറിയിച്ചു. പഠന സാമഗ്രികൾ, പരീക്ഷ വിജ്ഞാപനം, ഫലം തുടങ്ങിയ വിവരങ്ങൾ ആപ്പു വഴി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മദ്രസകൾ തുറന്ന് പ്രവർത്തിപ്പിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ ആപ്പു വഴിയാകും കുട്ടികളുടെ തുടർ പഠനം. നിലവിൽ നടത്തിയ പരീക്ഷകളുടെ ഫല പ്രഖ്യാപനത്തിന് ശേഷമാകും ആപ്പുവഴിയുള്ള പഠനം ആരംഭിക്കുക.

Read Also :   യുവാക്കള്‍ കൊവിഡ് മൂലമല്ല വാക്‌സിന്‍ കാരണമാണ് മരിക്കാന്‍ സാധ്യതയെന്ന് പ്രശാന്ത് ഭൂഷന്‍

അതേസമയം കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഓൺലൈൻ പഠന സൗകര്യം ഒരുക്കാനുള്ള തീരുമാനത്തിലാണ് മദ്രസ ബോർഡ്. ഇതിനിടെയാണ് സർക്കാർ നിർദ്ദേശം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button