KeralaLatest NewsNewsCrime

സ്വർണക്കടത്തിനെ വിളിക്കുന്നത് ഗോൾഡ് ഓപ്പറേഷൻ: ലോഹം സിനിമയെ വെല്ലുന്ന കഥ, കൊള്ള സംഘങ്ങളെ വെല്ലുന്ന പാർട്ടി – കുറിപ്പ്

കണ്ണൂർ: സ്വര്‍ണക്കടത്ത് സംഘത്തിന് പിന്നിലെ ക്വട്ടേഷന്‍ ടീമില്‍ ആരൊക്കെ ഉണ്ടെന്ന കാര്യത്തിൽ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. ഇതിനിടയിൽ അർജുൻ ആയങ്കിയെ കുടുക്കി മുഹമ്മദ് ഷഫീഖിന്റെ വെളിപ്പെടുത്തൽ. സ്വര്‍ണം കൈമാറിയവര്‍ അര്‍ജുന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നാണ് ഷഫീഖിന്റെ വെളിപ്പെടുത്തൽ. സ്വർണക്കടത്തിന് ഗോൾഡ് ഓപ്പറേഷൻ എന്നാണു വിളിക്കുന്നതെന്ന് പരിഹസിച്ച് ബിജെപി നേതാവ് ശങ്കു ടി ദാസ്. ലോഹം സിനിമയെ വെല്ലുന്ന കഥയാണ് സ്വർണക്കടത്ത് ടീമിൽ നടക്കുന്നതെന്ന് ശങ്കു ടി ദാസ് പരിഹസിക്കുന്നു.

ശങ്കു ടി ദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മൊത്തത്തിൽ മൂന്ന് സംഘം ഉണ്ടാവും ഒരു ഗോൾഡ് ഓപ്പറേഷനിൽ. സ്വർണ്ണം വിദേശത്തു നിന്ന് നാട്ടിലേക്ക് കടത്തി എയർപോർട്ടിനു പുറത്തെത്തിക്കാൻ ഒരു കാരിയർ സംഘം. എയർപോർട്ടിനു പുറത്തു നിന്ന് അത് വാങ്ങി വേണ്ട സ്ഥലത്തെത്തിക്കാൻ ഒരു ഡെലിവറി സംഘം. ഇവർക്ക് യാത്രയിൽ ഉടനീളം വേണ്ട പ്രൊട്ടക്ഷൻ കൊടുക്കാൻ ഒരു എസ്‌ക്കോർട്ട് സംഘം. എസ്‌ക്കോർട്ട് സംഘത്തെ വെട്ടിച്ചു ഡെലിവറിക്കാരിൽ നിന്ന് സ്വർണ്ണം വഴിയിൽ വെച്ച് തട്ടി പറിക്കുന്ന ഒരു നാലാമത്തെ സംഘം ഉണ്ട്. അവരാണ് പൊട്ടിക്കൽ സംഘം.

പൊട്ടിച്ച സംഘത്തെ പിന്തുടർന്ന് ഒറിജിനൽ സംഘം വരാതിരിക്കാൻ അവർക്ക് പിന്നിൽ വേറൊരു വൻ സംഘം ഉണ്ട്. ആ സംഘത്തിന്റെ പേര് കേട്ടാൽ ബാക്കിയെല്ലാ സംഘവും പോയ സ്വർണ്ണം മറന്നിട്ട് തടി തപ്പും. ആ അഞ്ചാം സംഘം ആണ് പാർട്ടി. പിന്തുണയ്ക്ക് പ്രത്യുപകാരമായി പൊട്ടിക്കുന്ന സംഘം പാർട്ടി സംഘത്തിന് ആകെ സ്വർണ്ണത്തിന്റെ മൂന്നിലൊന്ന് കൊടുക്കും. അതാണ്‌ ഡീൽ. ശരിക്ക് പറഞ്ഞാൽ ലോഹം സിനിമയെ വെല്ലുന്ന കഥയാണ്. കൊള്ള സംഘങ്ങളെ വെല്ലുന്ന പാർട്ടിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button