KeralaLatest News

ആനി ശിവയെ ഓഫിസില്‍ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിപ്പിച്ചസംഭവം: ഇടത് എംഎല്‍എ സി.കെ. ആശക്കെതിരെ രേണു സുരേഷ്

കോട്ടയം: വളരെയേറെ കഷ്ടപ്പാടുകൾക്കിപ്പുറം സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലെത്തി കേരളത്തിന്റെ ആകെ അഭിമാനമായി മാറിയ ആനി ശിവയെ പ്രബേഷന്‍ കാലത്ത് ഇടത് എംഎല്‍എ സി.കെ.ആശ ഓഫിസില്‍ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്ന് ആരോപണം. ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്.

അവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ആനി ശിവയോട് ഇത്രയും മോശമായി പെരുമാറാനും ഞങ്ങൾക്ക് കഴിയും എന്ന് കാണിച്ച് തന്ന ഒരു ഇടത് എംഎൽഎ അങ്ങ് വൈക്കത്ത് ഉണ്ടെന്ന് കേൾക്കുന്നു. കേട്ട കഥകൾ സത്യമാണെങ്കിൽ വൈക്കം എംഎൽഎ പരസ്യമായി മാപ്പ് പറയണം.
ഇന്ന് വൈകിട്ട് യാദൃശ്ചികമായാണ് @TrollVaikom എന്ന ഫേസ്ബുക് ഗ്രൂപ്പിൽ വന്ന ഈ പോസ്റ്റ് ശ്രദ്ധയിൽ പെട്ടത്…
ഒരു കൗതുകം തോന്നിയാണ് വൈക്കത്തുള്ള പാർട്ടി സുഹൃത്തുക്കളെ വിളിച്ചു കാര്യം അന്വേഷിച്ചത്…

അപ്പോൾ ആണ് സ്ത്രീ ശാക്തീകരണം എന്ന് നാഴികയ്ക്ക് നാൽപ്പതു വട്ടം വിളിച്ചു പറയുന്ന ഇടതുപക്ഷ മുന്നണിയുടെ എംഎൽഎ യായ #VaikomMLA ശ്രീമതി #CKAsha യുടെ ഇടുങ്ങിയ ചിന്താഗതിയും അധികാരം മത്തുപിടിപ്പിച്ച ധാർഷ്ട്യത്തിന്റെയും കഥ അറിയാൻ സാധിച്ചത്..
ദുരിതങ്ങളെയും, പരാജയങ്ങളെയും എല്ലാം പടവെട്ടി തോൽപിച്ച സ്ത്രീസമൂഹത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടം കൈവരിച്ച ആനി ശിവ വൈക്കം പോലീസ്‌സ്റ്റേഷനിൽ ജോലി ചെയ്യുന്ന സമയം. രാത്രി ഡ്യൂട്ടി കഴിഞ്ഞു ഭക്ഷണവും വാങ്ങി വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് നടന്നു പോകുമ്പോൾ (ഡ്യൂട്ടിയിൽ അല്ല, ഫുൾ യൂണിഫോമിലും അല്ല ) സ്ഥലം MLA ശ്രീമതി CK ആശ തന്റെ വാഹനത്തിൽ എതിരെ വരികയും ആനി ശിവയുടെ സമീപം വാഹനം നിർത്തുകയും ചെയ്തു.

രാത്രിയായതു കാരണവും, വൈക്കത്തു ജോയിൻ ചെയ്തിട്ട് അധികം ദിവസം ആവാത്തതിനാലും എംഎൽഎയെ വ്യക്തിപരമായി അറിയാത്തതിനാലും എസ്‌ഐ ആനി ശിവ സല്യൂട്ട് നൽകിയില്ല. മാത്രമല്ല ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടി സമയത്തു മാത്രം സല്യൂട്ട് ചെയ്താൽ മതി. അല്ലാത്ത സമയം ഒരു സിവിലിയൻ മാത്രമേ ആകുന്നുള്ളു എന്നതാണ് വാസ്തവം.
എന്നാൽ അറിയുവാൻ സാധിച്ചത് എംഎൽഎ അടുത്ത ദിവസം എസ്‌ഐ യെ നേരിട്ട് വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചു എന്നും ആണ്. മാത്രമല്ല പ്രോട്ടോകോൾ ലംഘനം നടത്തി എന്ന് പറഞ്ഞു മുഖ്യമന്ത്രിക്ക് പരാതിയും നൽകി.

അറിഞ്ഞ വിവരങ്ങൾ സത്യമാണ് എങ്കിൽ എത്ര ഹീനമായ മനസ്സാണ് വൈക്കം എംഎൽഎയുടേത് എന്ന് ഞാൻ അദ്‌ഭുതപെട്ടുപോവുകയാണ്.
ആനി ശിവയെ പോലുള്ളവർ സ്ത്രീ സമൂഹത്തിനു അഭിമാനമാകുമ്പോൾ സികെ ആശയെ പോലുള്ളവർ സ്ത്രീകൾക്കാകെ അപമാനകരമാണ് എന്ന് പറയാതെ വയ്യ… രാജ്യത്തിന്റെ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ #feeling_irritated എന്ന് ഫേസ്ബുക് പോസ്‌റ്റിട്ട ഒരു ജനപ്രധിനിധിയിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നതിലും അർത്ഥമില്ല‼️
#anisiva #keralapolice #vaikommla #ldf #CKasha

shortlink

Related Articles

Post Your Comments

Related Articles


Back to top button