Latest NewsNewsIndia

മുദ്രാ യോജനയുടെ പേരില്‍ വ്യാജ ടെക്സ്റ്റ് മെസേജ്: ലിങ്ക് തുറന്നാല്‍ അപകടമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: മുദ്രാ യോജനയുടെ പേരില്‍ വ്യാപകമായി തട്ടിപ്പിനുള്ള ശ്രമം നടക്കുന്നതായി കണ്ടെത്തല്‍. മുദ്രാ യോജനയുടെ കീഴില്‍ വരുന്ന എംഎസ്എംഇ ബിനിനസ് ലോണ്‍ അനുവദിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നിരവധിയാളുകള്‍ക്കാണ് ടെക്സ്റ്റ് മെസേജ് ലഭിച്ചിരിക്കുന്നത്. ഈ സന്ദേശം വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.

Also Read: ‘ജയിലിൽ നിരന്തരം ഭീഷണി, ദേശീയ നേതാക്കളുടേത് ഉൾപ്പെടെയുള്ള പേരുകൾ പറയാൻ ജയിൽ അധികൃതർ നിർബന്ധിക്കുന്നു’

മുദ്രാ യോജനയുടെ പേരില്‍ സന്ദേശത്തിനൊപ്പം ഒരു ലിങ്കും നല്‍കിയിട്ടുണ്ട്. വേരിഫിക്കേഷന് വേണ്ടി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നാണ് സന്ദേശത്തിലുള്ളത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മറ്റൊരു പേജിലേയ്ക്കാണ് എത്തുക. എന്നാല്‍ ഈ ലിങ്ക് തുറക്കുന്നത് അപകടമാണെന്ന് പിഐബി മുന്നറിയിപ്പ് നല്‍കി.

ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കാനുളള തട്ടിപ്പുകാരുടെ തന്ത്രമാണിതെന്ന് പിഐബി വ്യക്തമാക്കി. ഒടിപികള്‍ വഴിയും മറ്റും ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിഗത വിവരങ്ങള്‍ പങ്കുവെയ്ക്കരുതെന്നും പിഐബി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button