ദില്ലി: ബജാജ് ഡോമിനർ 250 മോട്ടോർസൈക്കിളിന്റെ വില കുത്തനെ കുറച്ച് ബജാജ് ഓട്ടോ. 16,800 രൂപയുടെ കുറവാണ് ഡോമിനറിന്റെ വിലയിൽ കമ്പനി വരുത്തിയതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ടൂറിംഗ് മോട്ടോർസൈക്കിളിന്റെ വില കുറച്ചതിലൂടെ കൂടുതൽ വിൽപ്പനയാണ് ബജാജ് ഓട്ടോ പ്രതീക്ഷിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
സ്പോർട്സ് ടൂറിംഗ് ഉദ്ദേശ്യത്തോടെ നിർമിച്ച ഒരു മോട്ടോർസൈക്കിൾ ഇന്ത്യയിലെ ടൂറിംഗ് സെഗ്മെന്റിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ബജാജ് ഓട്ടോയുടെ മോട്ടോർസൈക്കിൾ ബിസിനസ് വിഭാഗം പ്രസിഡന്റ് സാരംഗ് കാനഡെ പറഞ്ഞു. സാധാരണ ഗതിയിൽ വില വർധിപ്പിക്കുമ്പോൾ, സ്പോർട്സ് ടൂറിംഗ് കൂടുതൽ പ്രചാരം നേടുന്നതിനാണ് വില കുറയ്ക്കാൻ തീരുമാനിച്ചതെന്ന് കാനഡെ കൂട്ടിച്ചേർത്തു.
Read Also:- ബിസിസിഐ ആവശ്യപ്പെട്ടു, തീയതി മാറ്റി വിൻഡീഡ് ക്രിക്കറ്റ് ബോർഡ്
2020 മാർച്ചിലാണ് ഡോമിനർ 250 ബജാജ് ഓട്ടോ വിപണിയിൽ അവതരിപ്പിക്കുന്നത്. കാഴ്ചയിൽ 400, 200 മോഡലുകൾ ഏറെ കുറെ സമാനമാണ്. കാൻയൻ റെഡ്, വൈൻ ബ്ലാക്ക്, ഒറോറ ഗ്രീൻ എന്നി നിറങ്ങളിലാണ് ഡോമിനർ 250 മോഡലിനെ ബജാജ് ഓട്ടോ വിപണിയിൽ അവതരിപ്പിച്ചത്.
Post Your Comments