Latest NewsKeralaNews

കൊടകര കുഴൽപ്പണ കേസിൽ ബിജെപിക്കാർ പ്രതികളല്ല: 22 പ്രതികൾക്കെതിരെ കുറ്റപത്രം

പണത്തിന്റെ ഉറവിടത്തിൽ ബിജെപികാർക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിനു 3 ദിവസം മുൻപ് ഏപ്രിൽ മൂന്നിന് ദേശീയപാതയിൽ കൊടകരയിൽ 3.5 കോടി രൂപ കാറപകടം സൃഷ്ടിച്ച് കവർന്നെടുത്ത കേസിൽ ബിജെപിക്കാർ പ്രതികളല്ലെന്ന് പൊലീസ്. സംസ്ഥാനത്തെ ബിജെപി നേതാക്കന്മാരെ വിമർശിക്കാൻ ഇടതുപക്ഷം ആയുധമാക്കിയ ഒന്നായിരുന്നു കൊടകര കുഴൽപ്പണ കേസ്. ഈ സംഭവത്തിൽ ബിജെപിക്കാർ പ്രതികളല്ലെന്നും സാക്ഷിപട്ടികയിലും ഇവരില്ലെന്നും പോലീസ് പറയുന്നു. ഇതൊരു കവർച്ചാ കേസ് മാത്രമാണ്. അത്തരത്തിലുള്ള അന്വേഷണത്തിനാണ് ഊന്നൽ നൽകുന്നതെന്നും 22 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

read also: ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട കള്ളപ്പണം സംബന്ധിച്ച് സുപ്രധാന വിവരം: കര്‍ണാടക കോടതിയില്‍ ഇഡി വെളിപ്പെടുത്തി

പണത്തിന്റെ ഉറവിടത്തിൽ ബിജെപികാർക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട പണത്തിന്റെ ഉറവിടം സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം 19 ബിജെപി നേതാക്കളെ ചോദ്യം ചെയ്തിരുന്നു. കേസ് ഇഡിയ്ക്ക് കൈമാറണമെന്നും പൊലീസ് കുറ്റപത്രത്തിൽ നിർദേശിക്കും. നഷ്ടപ്പെട്ട മൂന്നര കോടിയിൽ രണ്ടു കോടി പ്രതികൾ ധൂർത്തടിച്ചെന്നും വീണ്ടെടുക്കാനാകില്ലെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button